തിരുവനന്തപുരം: പി.സി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലില്‍ കിടത്തണമെന്ന് മുഖ്യമന്ത്രിക്ക് വാശിയാണെന്ന് ഷോൺ ജോർജ്. ആ വാശിയാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നും ഷോണ്‍. പി.സി ജോര്‍ജിന്‍റെ റിമാന്‍ഡില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി രണ്ടാഴ്‌ചത്തേക്കാണ് പി.സി ജോര്‍ജിനെ റിമാൻഡ് ചെയ്‌തത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. അതേസമയം ജാമ്യം ലഭിച്ചശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പി.സി ജോർജ് സൂചിപ്പിച്ചു.
ജനറൽ ആശുപത്രിയിൽ നിന്ന് വൈദ്യപരിശോധന പൂർത്തിയാക്കിയാണ് പി.സി ജോർജിനെ പൂജപ്പുര ജില്ല ജയിലിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെ അതിവേഗം ജയിലിലേക്ക് മാറ്റുകയായിരുന്നു.