ETV Bharat / state

കലാപ ആഹ്വാനം: പി.സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം - മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ പരാതി

മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിയാണ് പി.സി ജോര്‍ജിനെതിരെ കേസെടുത്തത്. സ്വപ്‌ന സുരേഷും കേസില്‍ പ്രതിയാണ്

P C George got bail on Conspiracy case  P C George got bail on Conspiracy case by K T Jaleel  Conspiracy case filed by K T Jaleel  കലാപാഹ്വാന കേസില്‍ പി സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  മുന്‍ മന്ത്രി കെ ടി ജലീലിന്‍റെ പരാതി  സ്വപ്‌ന സുരേഷിനും പി സി ജോര്‍ജിനും എതിരെ കേസ്
കലാപാഹ്വാന കേസ്; പി.സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
author img

By

Published : Jul 20, 2022, 6:42 PM IST

തിരുവനന്തപുരം: കലാപം ആഹ്വാനം ചെയ്തുവെന്ന കേസിൽ പി.സി ജോർജിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ വെള്ളിയാഴ്ച ഹാജരാകണം. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി പ്രസുൻ മോഹന്‍റേതാണ് ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെന്ന് തോന്നിയാൽ പി.സി ജോർജിന്‍റെ കൈയക്ഷരം പരിശോധിക്കാം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പ്രതിയെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നീ ഉപാധികളോടെയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മുൻ മന്ത്രി കെ.ടി ജലീൽ പൊലീസിൽ പരാതി നൽകിയത്.

സ്വപ്‌ന സുരേഷ്, പി.സി ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.