തിരുവനന്തപുരം : മെഡിക്കല്‍ കോളജിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന വൃക്ക സൂക്ഷിച്ച പെട്ടി ചിലർ തട്ടിയെടുത്ത് ഓടി എന്നത് ആശുപത്രിയുടെ പരാതിയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇക്കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയിലെ വീഴ്ച സംബന്ധിച്ച് ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആശ തോമസ് സമഗ്ര അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
Also Read: ഡോക്ടര്‍മാരുടെ സസ്പെൻഷൻ: പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന
പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി കിട്ടാനുണ്ട്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ വിദഗ്‌ധ അന്വേഷണം എന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.