ETV Bharat / state

പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവ്‌

മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിൽ തന്നെ തുടരും.

പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയേറ്റിൽ ഓഫീസ്  Order allocating office in the Secretariat  new Ministers  രണ്ടാം പിണറായി സർക്കാർ  second pinarayi government
പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയേറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവ്‌
author img

By

Published : May 20, 2021, 7:49 PM IST

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പുതിയ മന്ത്രിമാർക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിൽ തന്നെ തുടരും. റവന്യു മന്ത്രി കെ.രാജന് നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഓഫീസ്. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്. മന്ത്രി എ.കെ ശശീന്ദ്രന് മെയിൻ ബ്ലോക്കിലെ ഒന്നാം നിലയിലും ആൻ്റണി രാജുവിന് സൗത്ത് ബ്ലോക്കിലെ മൂന്നാം നിലയിലുമാണ് ഓഫീസ്. കെ.രാധകൃഷ്ണന് നോർത്ത് ബ്ലോക്കിലെ ഒന്നാം നിലയിലാണ് ഓഫീസ്. റോഷി അഗസ്റ്റിൻ്റെ ഓഫീസും ഈ നിലയിൽ തന്നെ. വി.അബ്ദുറഹിമാനും പി.രാജീവിനും സൗത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഓഫീസുകൾ.

ALSO READ:ചരിത്രം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എഴുതപ്പെടുമ്പോൾ ...

വി.എൻ വാസവന് മെയിൻ ബ്ലോക്കിലെ ഒന്നാം നിലയിലും കെ.എൻ ബാലഗോപാലിന് നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിലുമാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. മന്ത്രിമാരായ സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലാണ് ഓഫീസുകൾ. പി.എ മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, പി.പ്രസാദ്, വി.ശിവൻകുട്ടി, ആർ.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവർക്ക് അനക്‌സ്‌ രണ്ടിലുമാണ് ഓഫീസുകൾ അനുവദിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.