തിരുവനന്തപുരം: കെ എസ് ഇ ബി ട്രാന്‍സ് ഗ്രിഡ് അഴിമതിയില്‍ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷം. അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താനോ വ്യക്തമായ ഉത്തരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടുക്കി ജില്ലയിലെ പൊന്‍മുടി അണക്കെട്ടിനു സമീപം കെ എസ് ഇ ബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി മന്ത്രി എം. എം. മണിയുടെ ബന്ധു രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയതിനെപ്പറ്റിയും സമഗ്ര അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 70 ബാറുകള്‍ക്ക് അനുമതി നൽകിയതിന് പിന്നില്‍ ക്രമക്കേടുണ്ടെന്നും ഇതിനായി കോഴ വാങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇതിനായി ബാറുടമകളുമായി കരാർ ഉണ്ടാക്കിയിരുന്നു. സർക്കാരുൾപ്പെട്ട ബാർ അഴിമതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.