ETV Bharat / state

പ്രതിപക്ഷ പ്രതിഷേധം കൃത്യമായ ആസൂത്രണത്തോടെ

നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ പ്രതിപക്ഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലെടുത്ത തീരുമാനപ്രകാരമായിരുന്നു പ്രതിഷേധം

author img

By

Published : Jan 29, 2020, 1:15 PM IST

നയപ്രഖ്യാപന പ്രസംഗം  പ്രതിഷേധം  തിരുവനന്തപുരം  യു.ഡി.എഫ്  പൗരത്വ ഭേദഗതി നിയമം  കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  കേരള സര്‍ക്കാര്‍  kerala government  opposition protests during the policy announcement of kerala government  thiruvananthapuram latest news
നയപ്രഖ്യാപന പ്രസംഗത്തിനിടെ നടന്ന പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം മുന്‍കൂടി ആസൂത്രണം ചെയ്‌തത്

തിരുവനന്തപുരം: നയപ്രഖ്യാപന ദിവസം നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെല്ലാം ആസൂത്രണം ചെയ്തത് വളരെ കൃത്യതയോടെ. സഭ തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍ററി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. പ്രതിപക്ഷ നേതാവിന്‍റെ നിയമസഭയിലെ ഓഫീസിലായിരുന്നു യോഗം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം ഗവർണർ വായിക്കുമോ എന്ന ചർച്ചകൾക്കൊപ്പം പ്രതിപക്ഷ നീക്കം എന്താണെന്നുള്ളതും യോഗത്തില്‍ ചര്‍ച്ചയായി. യോഗ തീരുമാനമനുസരിച്ചാണ് ഭരണഘടനയുടെ ആമുഖം, മതേതരത്വം സംരക്ഷിക്കുക, ഗവർണർ ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാർഡുകളും ബാനറും പിടിച്ച് പ്രതിപക്ഷം സഭയിലെത്തിയത്. സഭ ബഹിഷ്കരിച്ചതും മുന്‍കൂട്ടിയെടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ്. സഭ ബഹിഷ്‌കരിച്ച് സഭാകവാടത്തിൽ പ്രകടനമായെത്തിയ പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണർ മടങ്ങിയപ്പോൾ സഭാ പരിസരത്ത് പ്രതിപക്ഷത്തെ അംഗങ്ങളാരും അവശേഷിച്ചിരുന്നില്ല.

Intro:നയ പ്രഖ്യാപന ദിവസം യു.ഡി.എഫ് നീക്കങ്ങൾ എല്ലാം ആലോചിച്ച് ഉറപ്പിച്ച്.
Body:
നയപ്രഖ്യാപാന ദിവസം നിയമസഭയിൽ യു ഡിഎഫ് പ്രതിഷേധങ്ങളെല്ലാം കൃത്യമായ ആസൂത്രണം ചെയ്തായിരുന്നു. പൗരത്വ ഭേദഗതിക്കെതിരായ ഭാഗം ഗവർണ്ണർ വായിക്കുമോ എന്ന ചർച്ചകൾക്കൊപ്പം തന്നെ പ്രതിപക്ഷ നീക്കവും എല്ലാവരും ആകാംക്ഷയോടെ നോക്കിയിരുന്നു. ഗവർണ്ണറെ തിരികെ വിളിക്കണമെന്ന പ്രമേയത്തിന് നേരത്തെ നോട്ടീസ് നൽകിയ പ്രതിപക്ഷം ഗവർണ്ണർക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു. നയപ്രഖ്യാപനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കാൻ രാവിലെ 8 മണിക്ക് യു ഡി എഫ് പാർലമെന്റി പാർട്ടി യോഗം ചേർന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലായിരുന്നു യോഗം. അര മണിക്കൂർ നീണ്ടുനിന്ന യോഗത്തിന് ശേഷം എം.എൽ.എമാർ പുറത്ത് വന്നത് പ്ലക്ക് കാർഡുകളും ശക്തമായ പ്രതിഷേധം എന്ന തീരുമാനവുമായാണ്.ഭരണഘടനയുടെ ആമുഖം, മതേതരത്വം സംരക്ഷിക്കുക, ഗവർണ്ണർ ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്ലക്കാർഡുകളിൽ. പാർലമെന്റി പാർട്ടി യോഗത്തിലെ പ്രതിഷേധം എന്ന തീരുമാനം ശക്തമായി നടപ്പാക്കാൻ യുഡിഎഫ് എം.എൽ.എമാർക്കായി. സഭ ബഹിഷ്കരിച്ച് സഭാ കവാടത്തിൽ പ്രകടനമായെത്തിയ പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ശേഷം മടങ്ങി . ഈ സമയം നയപ്രഖ്യാപന പ്രസംഗം പകുതി പോലും പിന്നിട്ടില്ല. നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണ്ണർ മടങ്ങിയപ്പോൾ സഭാ പരിസരത്ത് പ്രതിപക്ഷത്തെ ആരും അവശേഷിച്ചിരുന്നില്ല.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.