ETV Bharat / state

നികുതി വര്‍ധന; നിയമസഭയിലേക്ക് കാല്‍നട പ്രതിഷേധവുമായി പ്രതിപക്ഷം - നികുതി വർധനവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

സംസ്ഥാനത്തെ നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. നിയമസഭയിലേക്ക് കാല്‍നട യാത്ര നടത്തി. യാത്ര കറുത്ത ഫ്ലക്‌സുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. നികുതി പിന്‍വലിക്കണമെന്ന് ആവശ്യം.

opposition protest to the assembly  ബജറ്റിലെ നികുതി വര്‍ധന  നിയമസഭയിലേക്ക് പ്രതിഷേധവുമായി പ്രതിപക്ഷം  assembly  opposition protest  നികുതി വര്‍ധന  നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം  നികുതി വർധനവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം  വി ഡി സതീശന്‍
നിയമസഭയിലേക്ക് പ്രതിഷേധവുമായി പ്രതിപക്ഷം
author img

By

Published : Feb 9, 2023, 9:29 AM IST

Updated : Feb 9, 2023, 9:44 AM IST

നിയമസഭയിലേക്ക് പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വർധനവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭ അങ്കണത്തിലേക്ക് കാല്‍നടയാത്ര സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ 8.30ന് എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. സര്‍ക്കാരിനെ മുദ്രാവാക്യം വിളിച്ച് കറുത്ത ഫ്ലക്‌സുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം യാത്ര തുടങ്ങിയത്.

  • Opposition leaders hold a protest march from MLA Hostel to Kerala Assembly protesting against the State budget in Thiruvananthapuram pic.twitter.com/LTYWwWPqg4

    — ANI (@ANI) February 9, 2023 " class="align-text-top noRightClick twitterSection" data=" ">

സംസ്ഥാനത്ത് ഉയര്‍ത്തിയ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. താത്കാലികമായി ഇന്ന് നിയമസഭ പിരിയാനിരിക്കെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിപക്ഷം അറിയിച്ചു. സംസ്ഥാന ബജറ്റിൽ ഉണ്ടായ നികുതി വർധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്.

ഇന്ധന വില, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, പൂട്ടിക്കിടക്കുന്ന വീടിന്‍റെ നികുതി, മദ്യവില, ഭൂമി രജിസ്ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിൽ നികുതി വര്‍ധിപ്പിച്ചത്.

Last Updated : Feb 9, 2023, 9:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.