ETV Bharat / state

'ഇത് നിയമസഭയാണ്, സിപിഎം സംസ്ഥാന സമിതിയല്ല'; സ്പീക്കറോട് പ്രതിപക്ഷ നേതാവ്

നിയമസഭ ചേര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

Opposition protest in Legislative assembly  resolution over Government  Opposition protest  Opposition protest under leader VD Sateesan  VD Sateesan  Legislative assembly  അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍  പ്രതിപക്ഷ നേതാവിന് കീഴില്‍  സഭയില്‍ പ്രതിഷേധം  നിയമസഭ ചേര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസവും  അടിയന്തര പ്രമേയത്തിന് അനുമതി  പ്രതിപക്ഷ നേതാവ്  സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം  തിരുവനന്തപുരം  കെഎസ്ആർടിസിയിലെ ശമ്പള വിതരണം  കെഎസ്ആർടിസി  സ്‌പീക്കർ
അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിപക്ഷ നേതാവിന് കീഴില്‍ സഭയില്‍ പ്രതിഷേധം
author img

By

Published : Mar 2, 2023, 11:00 AM IST

Updated : Mar 2, 2023, 11:36 AM IST

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ച് സ്‌പീക്കർ. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ വീഴ്‌ചകൾ സംബന്ധിച്ചായിരുന്നു പ്രതിപക്ഷത്തു നിന്നും എം.വിൻസന്‍റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം സംബന്ധിച്ച് ചോദ്യോത്തര വേളയിൽ തന്നെ വിശദമായി ചർച്ച നടന്നതായും ഹൈക്കോടതിയിൽ കേസ് പരിഗണനയുള്ളതിനാല്‍ നോട്ടീസ് അവതരണം അനുവദിക്കാനാവില്ലെന്നും സ്പീക്കർ പറയുകയായിരുന്നു.

ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശത്തെ സ്‌പീക്കർ ഹനിക്കുകയാണ്. മുൻ സ്‌പീക്കർമാർ നൽകിയ പല റൂളിങുകളിലും അടിയന്തരപ്രമേയം വന്നാൽ അതിന് പ്രാധാന്യം നൽകണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ ഈ അവകാശത്തെ തുടർച്ചയായി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്‍റെ നിയമസഭയാണെന്നും സിപിഎം സംസ്ഥാന സമിതിയല്ലെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇതൊന്നും 'ശരിയല്ല': ചട്ടം പ്രകാരമാണ് നോട്ടീസിന് അനുമതി നിഷേധിച്ചതെന്നായിരുന്നു ഇതിന് സ്‌പീക്കറുടെ മറുപടി. കഴിഞ്ഞദിവസം അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിന് ചട്ടം പറഞ്ഞിരുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് ശരിയല്ല. കൃത്യമായി ചട്ടം പറഞ്ഞു തന്നെയാണ് നോട്ടീസ് നിഷേധിച്ചത്. മുതിർന്ന സാമാജികനായ പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ കാര്യങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങളോട് സംസാരിച്ച രീതി ശരിയായില്ലെന്നും സ്പീക്കർ അറിയിച്ചു.

പ്രതിഷേധം നടുത്തളത്തില്‍: സഭാസമ്മേളനം തുടങ്ങിയ ആദ്യ രണ്ട് ദിവസത്തെ അടിയന്തര പ്രമേയങ്ങളിൽ നാണംകെട്ട സർക്കാർ ഇപ്പോൾ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഓരോ കാരണം പറഞ്ഞ് എല്ലാ ദിവസവും ഇത് തുടരുന്നത് ശരിയല്ല. നീതി നിഷേധമാണ് നടക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ഇവ പരിഗണിക്കാതെ സ്പീക്കർ അടുത്ത നടപടി ക്രമത്തിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം: ഇന്നത്തെ നിയമസഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. തുടർച്ചയായി രണ്ടാം ദിനവും അടിയന്തര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചോദ്യങ്ങളോട് ഭയമാണ്. അതിനായുള്ള പ്രവർത്തനങ്ങളാണ് നിയമസഭയിൽ ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷത്തിന്‍റെ അവകാശം സംരക്ഷിക്കേണ്ട സ്‌പീക്കർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയത്തിനും ധിക്കാരത്തിനും കൂട്ടുനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സഭ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തിന്‍റെ നടപടിയെ ദൗർബല്യമായി കാണരുത്. സഭ തടസപ്പെടുത്താൻ സ്‌പീക്കറുടെ ഡയസിലേക്ക് അടക്കം ഇരച്ചുകയറുന്ന സിപിഎം ശൈലിയിലേക്ക് യുഡിഎഫ് പോകുന്നില്ലെന്നും നിയമസഭ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Mar 2, 2023, 11:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.