ETV Bharat / state

തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് അവതരണത്തിനെതിരെ പ്രതിപക്ഷം

author img

By

Published : Mar 23, 2020, 5:32 PM IST

കൊവിഡ് 19ന് എതിരെ പ്രതിരോധം ശക്തമാക്കുന്നതിനിടെ ആണ് നഗരസഭയില്‍ നാളെ ബജറ്റ് അവതരണം.

തിരുവനന്തപുരം നഗരസഭ ബജറ്റ്  നഗരസഭ ബജറ്റിനെതിരെ പ്രതിപക്ഷം  തിരുവനന്തപുരം മേയർ  മേയർ കെ.ശ്രീകുമാർ  mayor k sreekumar  trivandrum corporation  budget at tvm corporation
തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് അവതരണത്തിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡ് 19 സമൂഹ വ്യാപന ജാഗ്രതയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭയുടെ നാളത്തെ ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം. ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ച് ബിജെപിയും യുഡിഎഫും മേയർക്ക് കത്ത് നല്‍കി.

എന്നാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് മേയർ കെ.ശ്രീകുമാറും ഡെപ്യൂട്ടി മേയർ രാഖി രവികുമാറും വ്യക്തമാക്കി. കൊവിഡ് 19 ജാഗ്രത നടപടിക്രമങ്ങൾ പാലിച്ചാണ് ബജറ്റ് അവതരണമെന്ന് മേയർ പറഞ്ഞു. കൗൺസില്‍ ഹാളില്‍ അംഗങ്ങൾ തമ്മിലുള്ള അകലം ഒരു മീറ്ററായി ക്രമീകരിക്കും. പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. ഹാളില്‍ ആൾക്കൂട്ടം ഒഴിവാക്കാൻ മുൻവശത്ത് മാധ്യമ പ്രവർത്തകർക്കായി പന്തല്‍ സജ്ജമാക്കി എല്‍ഇഡി വാളില്‍ ബജറ്റ് അവതരണം തത്സമയം പ്രദർശിപ്പിക്കുമെന്നും മേയർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.