തിരുവനന്തപുരം: എസ്‌ഡിപിഐയുടെ പിന്തുണ തേടുന്ന സിപിഎമ്മിന്‍റെ മതേതര ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈരാട്ടുപേട്ട നഗരസഭ ഭരണം പിടിക്കാനായി എസ്‌ഡിപിഐയുടെ പിന്തുണ തേടുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വിജയരാഘവന്‍റെ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈരാട്ടുപേട്ടയില്‍ നിന്നും രക്തസാക്ഷിയായ അഭിമന്യുവിന്‍റെ നാടായ വട്ടവടയിലേക്കുള്ള ദൂരം വളരെ കുറവാണെന്നും സതീശന്‍ പറഞ്ഞു.
എല്ലാതരം വര്‍ഗീയതയോടും കോണ്‍ഗ്രസ് സന്ധി ചെയ്യുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്‌താവനയ്ക്ക് മറുപടി നൽകുകയായിരുന്നു വി.ഡി സതീശൻ.
നര്‍കോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടത്. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക ശ്രമം നടക്കുകയാണ്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോകുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണന്നും നല്ല രീതിയില്‍ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന എന്ത് നടപടികളേയും പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും സതീശൻ അറിയിച്ചു.
ഇരു വിഭാഗത്തിലെയും നേതാക്കളെ ഒരുമിച്ചിരുത്തി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും ആരും എരിതീയില്‍ എണ്ണയൊഴിക്കരുതെന്നും സതീശന്‍ പറഞ്ഞു.
Also Read: കൂടുതല്‍ ഇളവുകളിലേക്ക് കേരളം; അവലോകന യോഗത്തിൽ അന്തിമ തീരുമാനം