തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ച ദുശ്ശാസനന്മാർക്ക് അഴിഞ്ഞാടാൻ കേരള നിയമസഭ കൗരവസഭയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.കെ രമയ്‌ക്കെതിരായ പരാമർശം പിൻവലിക്കാൻ എം.എം മണി ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രി അതിന് നിർദേശം നൽകിയിട്ടില്ല. നിയമസഭയുടെ അന്തസിന് ചേർന്നതല്ല പരാമർശമെന്നും വി.ഡി സതീശൻ പറഞ്ഞു.
വൈധവ്യം വിധിയെന്നത് സതിയെന്ന അനാചാരത്തിൽ പറയുന്നതാണ്. ഈ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.