തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗം ഭരണപക്ഷം നിരന്തരമായി തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിരന്തരമായി ഇത്തരം ശ്രമം ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.
ക്വട്ടേഷൻ കിട്ടിയ പോലെയാണ് ഭരണപക്ഷത്തെ ഒരു സംഘം പ്രവർത്തിക്കുന്നത്. പ്രസംഗം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയാണ്. സ്‌പീക്കർ ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.