ETV Bharat / state

കെ റെയിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കും, പദ്ധതിയുടെ യഥാർഥ ഇര കേരളം: വിഡി സതീശൻ - മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ

കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിനു വിട്ട സർക്കാർ വരേണ്യ വർഗ്ഗത്തിനു പറ്റിയ പൊതുഗതാഗതം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശൻ

vd satheesan on k rail  കെ റെയിൽ വാർത്തകള്‍  സിൽവർ ലൈൻ അനുവധിക്കില്ല  മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ  k rail latest news
വിഡി സതീശൻ
author img

By

Published : Jan 4, 2022, 7:56 PM IST

Updated : Jan 4, 2022, 8:55 PM IST

തിരുവനന്തപുരം: സിൽവർ ലൈൻ പുനരധിവാസ പാക്കേജിലെ ഉയർന്ന നഷ്‌ടപരിഹാരം മുഖ്യമന്ത്രിയുടെ കൗശലമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ മാത്രമല്ല പദ്ധതിയുടെ ഇരകൾ. കേരളം തന്നെയാണ് പദ്ധതിയുടെ ഇരയെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നത് സിൽവർലൈൻ ആയിരിക്കും. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. പദ്ധതിരേഖ മന്ത്രിമാർ പോലും കണ്ടിട്ടില്ലന്നും വിഡി സതീശൻ പറഞ്ഞു. പുറംചട്ട മാത്രമാണ് മന്ത്രിമാരെ കാണിച്ചത്. പദ്ധതി രേഖ കാണാതെയാണ് നടപ്പാക്കുമെന്ന് കോടിയേരി ആവർത്തിച്ചു പറയുന്നത്. തലതിരിഞ്ഞ നിർദേശങ്ങൾ നിറഞ്ഞതാണ് പദ്ധതിരേഖ. അതുകൊണ്ടാണ് പുറത്തുവിടാത്തത്.

ALSO READ തുടര്‍ഭരണം കെ റെയിലിന് ജനങ്ങള്‍ നൽകിയ അംഗീകാരം: കാനം രാജേന്ദ്രന്‍

പൊതുഗതാഗത്തിൽ നിന്ന് ജനങ്ങളെ അകറ്റി സിൽവർ ലൈൻ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിർദ്ദേശങ്ങൾ. ഹൈവേ വികസനം തടയുക, ബസ് ചാർജ് കൂട്ടുക, ടോൾപിരിവ് വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനം. വിമാനം വെടിവച്ച് ഇടണം എന്ന നിർദേശം മാത്രമാണ് പദ്ധതി രേഖയിൽ ഇല്ലാത്തതെന്നും വിഡി സതീശൻ പരിഹസിച്ചു.

കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിനു വിട്ട സർക്കാർ വരേണ്യ വർഗ്ഗത്തിനു പറ്റിയ പൊതുഗതാഗതം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റ് സംസ്കാരമല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ALSO READ സിപിഎമ്മും സിപിഐയും തമ്മില്‍ ദൃഢബന്ധം: ബിനോയ് വിശ്വം

Last Updated : Jan 4, 2022, 8:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.