തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രസ്‌താവനയിൽ ഒരു യുക്തിയുമില്ല. കുറച്ചു നാളായി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്.
ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് തെറ്റായ നടപടിയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.