തിരുവനന്തപുരം : മരുന്ന് ക്ഷാമമില്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. മൂന്ന് വയസുകാരിക്ക് സ്ഥിരമായി കിട്ടിയ മരുന്ന് പോലും ലഭിക്കുന്നില്ല.
ഇത് തെളിവ് സഹിതം സഭയില്‍ ഉന്നയിച്ചിട്ട് മറുപടിയില്ല. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എല്ലായിടത്തുമുണ്ടെന്നാണ് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ മന്ത്രിയുടെ മൂക്കിന് താഴെയുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലും മരുന്ന് സ്റ്റോക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
ഏറ്റവും മോശം പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ഒരു സ്ഥിരം ഡയറക്‌ടര്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. മന്ത്രി മാത്രമാണ് ഇതൊന്നും സമ്മതിക്കാത്തതെന്നും സതീശന്‍ ആരോപിച്ചു.