തിരുവനന്തപുരം: സമാധാന പ്രിയരായ ലക്ഷദ്വീപിലെ ജനവിഭാഗത്തെ ഗുണ്ട ആക്‌ട് നടപ്പാക്കി ഭയപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്നും ജില്ലാ പഞ്ചായത്തിന്‍റെ അധികാരം പിടിച്ചടക്കുകയാണെന്നും സതീശൻ ആരോപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ച് ദ്വീപ് നിവാസികളുടെ ചികിത്സ പോലും മുടക്കുകയാണ് അഡ്‌മിനിസ്‌ട്രേറ്ററെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിന്‍റെ ജനങ്ങളോടുള്ള വെല്ലുവിളി അനുവദിക്കാനാവില്ലെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ലക്ഷദ്വീപിലെ ഏക ഗുണ്ട പ്രഫുല്‍ ഖോഡ പട്ടേലെന്ന് കെ.മുരളീധരന്‍