തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് അവ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2019ലെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാര്‍ വ്യക്തതയില്ലാത്ത ഒരു ഉപന്യാസമാണ് ഇറക്കിയിരിക്കുന്നത്.
ഇതുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യം നേടാന്‍ കഴിയില്ല. ഉത്തരവ് റദ്ദാക്കാതെ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണ്. പഴയ ഉത്തരവ് തെറ്റാണെന്ന് പറയാനുള്ള അപകര്‍ഷത ബോധം കൊണ്ടാണ് ഇപ്പോള്‍ അവ്യക്തതമായി കാര്യങ്ങള്‍ ചെയ്യുന്നത്.
ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ സര്‍ക്കാറിന്‍റെ കാലത്ത് ഓര്‍ഡിനന്‍സുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് ബില്‍ സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും സതീശന്‍ വ്യക്തമാക്കി.