തിരുവനന്തപുരം: സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ക്വാറന്‍റൈൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതും പ്രവാസികളെ വഴിയിൽ ഇറക്കി വിടുകയും ചെയ്യുന്ന നിലപാട് ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് നടന്നത് ദൗർഭാഗ്യകരമായ സംഭവം. പ്രവാസിവിരുദ്ധ നിലപാട് സർക്കാർ തുടരുന്നതിന്‍റെ സൂചനയാണിത്.
ബാലാവകാശ കമ്മിഷൻ ചെയർമാന്‍റേത് പാർട്ടി നിയമനമായെ കരുതാനാവൂ. ലോ കോളജിലെ എസ്എഫ്ഐ യൂണിയൻ ചെയർമാൻ എന്നതാണ് പുതിയ ബാലാവകാശ കമ്മിഷൻ ചെയർമാന്‍റെ പരമയോഗ്യതയെന്നും ചെന്നിത്തല പരിഹസിച്ചു.