തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന പരിഗണന മടങ്ങി വരുന്ന പ്രവാസികൾക്ക് നല്‍കാനാവില്ലെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളെ അവഹേളിക്കുന്നതാണ് ഉത്തരവ്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെ ഒരു ഉത്തരവിറങ്ങില്ല. പ്രവാസികൾ നാട്ടിലേക്ക് മടങ്ങി വരേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ല.
ഉത്തരവ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.