ETV Bharat / state

സർവകലാശാല നിയമനങ്ങളില്‍ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി അവരെ പുറത്താക്കണമെന്നാണ് ആവശ്യം.

Minister R Bindu  protest over university appointments  Kannur University VC appointment  Opposition intensifies protest  മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യം  വിസി നിയമനത്തില്‍ പ്രതിഷേധം  നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം  ബന്ധുനിയമനം
ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷം; മന്ത്രി രാജിവെക്കണമെന്ന് ആവശ്യം, വ്യപാക പ്രതിഷേധം
author img

By

Published : Dec 14, 2021, 6:22 PM IST

Updated : Dec 14, 2021, 7:21 PM IST

തിരുവനന്തപുരം: സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ വിവാദം ആയുധമാക്കി പ്രതിപക്ഷം. പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി അവരെ പുറത്താക്കുകണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ആവശ്യവുമായി വീണ്ടും രംഗത്തു വന്നത്.

മന്ത്രി സത്യപ്രതിജ്ഞ ലംഘനവും അഴിമതിയും കാട്ടിയെന്നാരോപിച്ച് അഡ്വ.ജോര്‍ജ് പൂന്തോട്ടം വഴി രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കി. പുനര്‍ നിയമനം ലഭിച്ച കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സവകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

Also Read: മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി

അതിനിടെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് ഒപ്പിട്ട ശേഷം അതിനെതിരെ ഗവര്‍ണര്‍ രംഗത്തു വന്നതിന്‍റെ യുക്തിയും വിമര്‍ശന വിധേയമായിട്ടുണ്ട്. സമീപകാലത്ത് സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് സംസ്ഥാനത്തെ വാഴ്‌സിറ്റികളില്‍ ലഭിച്ച നിയമനങ്ങളാണ് ഗവര്‍ണറുടെ പൊട്ടിത്തെറിക്ക് പിന്നില്‍. ഇതു തന്നെയാണ് പ്രതിപക്ഷവും ഉയര്‍ത്തിക്കാട്ടുന്നത്.

കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനം

സി.പി.എം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് വി.സിയുടെ സഹായം ലഭിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. ഇതിനുള്ള ഉപകാര സ്മരണയായാണ് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇതേ സര്‍വകലാശാലയില്‍ വീണ്ടും വി.സി നിയമനം നല്‍കിയതെന്നാണ് പ്രതിപക്ഷ ആരോപണം.

ഡോ.ഗോപിനാഥ് രവീന്ദ്രന് 61 വയസ്, യു.ജി.സി നിബന്ധന 60

60 വയസു കഴിഞ്ഞവരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറായി പരിഗണിക്കാന്‍ പാടില്ലെന്നാണ് യു.ജി.സി നിബന്ധന. ഗോപിനാഥ് രവീന്ദ്രന് 61 വയസ്. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന വിധത്തിലുള്ള അധ്യാപന പരിചയമില്ലാതിരുന്നിട്ടും രാഗേഷിന്‍റെ ഭാര്യയ്ക്ക് നിയമനം നല്‍കിയെന്നാണ് ആരോപണം. ഇതിന് വൈസ് ചാന്‍സലര്‍ കൂട്ടു നിന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എം.എല്‍.എ എ.എന്‍. ഷംസീറിന്‍റെ ഭാര്യയ്ക്ക് അസി. പ്രൊഫ നിയമനം

തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം. നിയമനം നല്‍കാന്‍ ആദ്യം സര്‍വകലാശാല നടത്തിയ ശ്രമം ഹൈക്കോടതി തടഞ്ഞിട്ടും മറ്റൊരു മാര്‍ഗത്തിലൂടെ നിയമനം നല്‍കി.

സ്പീക്കര്‍ എം.ബി.രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസി. പ്രൊഫ നിയമനം

കേരള നിയമസഭ സ്പീക്കര്‍ എം.ബി.രാജേഷിന്‍റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി വഴി വിട്ട നീക്കത്തിലൂടെ നിയമനം നല്‍കിയെന്നും ആരോപണമുണ്ട്.

പി.കെ ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അധ്യാപക നിയമനം

ആലത്തൂര്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ പി.കെ ബിജുവിന്‍റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അധ്യാപക നിയമനം നല്‍കിയതിനു പിന്നിലും ആക്ഷേപം. സംവരണ വിഭാഗത്തില്‍ നിയമനം ലഭിക്കാതിരുന്നപ്പോള്‍ പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കിയെന്നാണ് പാതി.

മന്ത്രി പി.രാജീവിന്‍റെ ഭാര്യയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിയമനം

വ്യവസായ മന്ത്രി പി.രാജീവിന്‍റെ ഭാര്യയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിയമനം ലഭിച്ചതിലും ആക്ഷേപം നിലനില്‍ക്കുന്നു. യു.ജി.സിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് അധ്യാപക നിയമനത്തില്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. വൈസ് ചാന്‍സലര്‍ നിയമനം പൂര്‍ണമായും രാഷ്ട്രീയവത്കരിക്കുന്നതിനു പിന്നിലും ഇതാണ് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.

Last Updated : Dec 14, 2021, 7:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.