ETV Bharat / state

വീരേന്ദ്രകുമാർ പ്രവർത്തിച്ച മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി - socialist

സോഷ്യലിസ്റ്റ് ആശയങ്ങൾക്കു വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ അദ്ദേഹത്തിന്‍റെ സംഭാവനകളെ കേരളം എന്നും സ്‌മരിക്കുമെന്നും ഉമ്മന്‍ചാണ്ടി

Oc  oommenchandi  mp veerendra kumar  socialist  ഉമ്മൻ ചാണ്ടി
പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.പി വീരേന്ദ്രകുമാറെന്ന് ഉമ്മൻ ചാണ്ടി
author img

By

Published : May 29, 2020, 11:14 AM IST

തിരുവനന്തപുരം: പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.പി വീരേന്ദ്രകുമാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോഷ്യലിസ്റ്റ് ആശയങ്ങൾക്കു വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ അദ്ദേഹത്തിന്‍റെ സംഭാവനകളെ കേരളം എന്നും സ്‌മരിക്കും. മാനുഷിക മൂല്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നൽകിയ പ്രാധാന്യം ആകർഷിച്ചിട്ടുണ്ട്. യോജിച്ചു പ്രവർത്തിച്ചപ്പോഴും വ്യത്യസ്‌ത ചേരിയിൽ നിന്നു പ്രവർത്തിച്ചപ്പോഴും വ്യക്തിപരമായി ഏറെ സൗഹൃദം പുലർത്തിയ അദ്ദേഹത്തിന്‍റെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഉമ്മൻ ചാണ്ടി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.