തിരുവനന്തപുരം: സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കില്ലെന്നതിൻ്റെ തെളിവാണ് സോളാർ കേസിലെ ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ പീഡന കേസിൽ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ളാദമോ തോന്നിയില്ല.
കേസിൽ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കൈയിൽ വച്ചിട്ട് സംസ്ഥാന സർക്കാർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസ് സിബിഐക്ക് വിട്ടു. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിൻ്റെ പേരിൽ വേട്ടയാടപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.