തിരുവനന്തപുരം: വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതോടെ സത്യം ജയിച്ചുവെന്ന് ഉമ്മൻ ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി സംസ്ഥാന ഖജനാവിന് 27,200 കോടി രൂപ നഷ്ടം വരുത്തുമെന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ നടപടികൾ സുതാര്യമായിരുന്നു. പദ്ധതി നഷ്ടപ്പെടുമോ എന്ന് പല ഘട്ടത്തിലും ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് പുറത്തായിരുന്നെങ്കിൽ വിഴിഞ്ഞം പദ്ധതി 25 വർഷം മുമ്പേ യാഥാർത്ഥ്യമാകുമായിരുന്നു. സോളാർ, വിഴിഞ്ഞം റിപ്പോർട്ടുകൾ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മാധ്യമങ്ങൾ വിലയിരുത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.