ETV Bharat / state

ജോസ് കെ മാണി വിഭാഗത്തിൻ്റേത് അടഞ്ഞ അധ്യായമല്ലെന്ന് ഉമ്മൻ ചാണ്ടി

author img

By

Published : Jun 30, 2020, 12:15 PM IST

ജോസ് കെ മാണിക്കെതിരെ നടപടിയെടുത്തില്ലായിരുന്നുവെങ്കിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി. പ്രശ്‌ന പരിഹാര ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നടപടിയെടുത്തതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

oomen chandy  about jode k mani issue  talk  ജോസ് കെ മാണി  ഉമ്മൻ ചാണ്ടി  നടപടി  മാധ്യമx  അടഞ്ഞ അധ്യായമല്ല
ജോസ് കെ മാണി വിഭാഗത്തിൻ്റെത് അടഞ്ഞ അധ്യായമല്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റേത് അടഞ്ഞ അധ്യായമല്ലെന്ന് ഉമ്മൻ ചാണ്ടി. പുറത്താക്കൽ തീരുമാനം നടപ്പിലാക്കിയാലും ചർച്ചകൾക്ക് ഇനിയും പ്രസക്തിയുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ച് കരാർ ഇല്ലായിരുന്നെങ്കിലും ധാരണ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച പ്രശ്‌ന പരിഹാര ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നടപടി എടുത്തത്. യുഡിഎഫിൽ ആരും ജോസ് കെ മാണിക്കെതിരെ നടപടി ആഗ്രഹിച്ചിരുന്നില്ല. പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും ഈ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നടപടിയെടുത്തതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ജോസ് കെ മാണിക്കെതിരെ നടപടിയെടുത്തില്ലായിരുന്നുവെങ്കിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് പ്രവേശനം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ജോസ് കെ മാണിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.