തിരുവനന്തപുരം: സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാൻ ഇടപെടലുമായി സർക്കാർ. വിലക്കയറ്റം തടയാൻ നാഫെഡിൽ നിന്നും സവാള എത്തിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. രണ്ട് ഘട്ടമായി ഈ ആഴ്‌ച തന്നെ 100 ടൺ സവാള എത്തിക്കും. ഇതോടെ വിപണി വിലയുടെ പകുതി വിലയ്ക്ക് വിൽപന നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വില നിയന്ത്രിക്കാൻ ഹോർട്ടി കോർപും സപ്ലൈകോയും ഇടപെടും. മറ്റ് പച്ചക്കറികളുടെ വില വർധനവ് തടയാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവാളയുടെ വിലക്കയറ്റം തടയാൻ ഇടപെടൽ നടത്തി സർക്കാർ - The government interfering in the onion market
രണ്ട് ഘട്ടമായി ഈ ആഴ്‌ച തന്നെ 100 ടൺ സവാള വിപണയിൽ എത്തിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

സവാളയുടെ വിലക്കയറ്റം തടയാൻ ഇടപെടൽ നടത്തി സർക്കാർ
തിരുവനന്തപുരം: സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാൻ ഇടപെടലുമായി സർക്കാർ. വിലക്കയറ്റം തടയാൻ നാഫെഡിൽ നിന്നും സവാള എത്തിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. രണ്ട് ഘട്ടമായി ഈ ആഴ്‌ച തന്നെ 100 ടൺ സവാള എത്തിക്കും. ഇതോടെ വിപണി വിലയുടെ പകുതി വിലയ്ക്ക് വിൽപന നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വില നിയന്ത്രിക്കാൻ ഹോർട്ടി കോർപും സപ്ലൈകോയും ഇടപെടും. മറ്റ് പച്ചക്കറികളുടെ വില വർധനവ് തടയാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവാളയുടെ വിലക്കയറ്റം തടയാൻ ഇടപെടൽ നടത്തി സർക്കാർ
സവാളയുടെ വിലക്കയറ്റം തടയാൻ ഇടപെടൽ നടത്തി സർക്കാർ
Last Updated : Oct 22, 2020, 11:24 AM IST