ETV Bharat / state

വ്യാജ ചാരായ വാറ്റ് : ഒരാൾ പിടിയിൽ - കോട

വാറ്റ് ഉപകരണങ്ങളും വ്യാജ ചാരായവും പ്രതിയുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.

വ്യാജ ചാരായ നിർമാണം  ഒരാൾ പിടിയിൽ  വ്യാജ ചാരായം  illegal liquor  എക്സൈസ്  കോട  excise
വ്യാജ ചാരായ നിർമാണം; ഒരാൾ പിടിയിൽ
author img

By

Published : Jun 6, 2021, 12:06 PM IST

തിരുവനന്തപുരം : വീട്ടിൽ വ്യാജ ചാരായം നിർമിച്ചയാൾ എക്സൈസ് പിടിയിൽ. പെരുമ്പഴുതൂർ സ്വദേശി രാജേന്ദ്രൻ നായർ(50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സംഘം പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ രാജേന്ദ്രൻ നായരുടെ വീട്ടിൽ നിന്ന് 200 ലിറ്റർ കോട, 10 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.

Also Read: ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ മടങ്ങണമെന്ന് ഉത്തരവ്

ഒരു ലിറ്റർ ചാരായം രണ്ടായിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് എസ് ഐ സച്ചിൻ പറഞ്ഞു. പ്രിവന്‍റീവ് ഓഫിസർ ജയശേഖർ, ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ് കുമാർ, കൃഷ്ണകുമാർ, അരുൺ, വനിത സിവിൽ എക്സൈസ് ഓഫിസർ വിഷ്ണുശ്രീ, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.