ETV Bharat / state

എന്താണ് ഇ-സഞ്ജീവനി? സേവനങ്ങള്‍ എപ്പോഴൊക്കെ, എങ്ങനെ പ്രയോജനപ്പെടുത്താം... അറിയേണ്ടതെല്ലാം - എന്താണ് ഇ-സഞ്ജീവനി?

ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങള്‍. അല്ലെങ്കില്‍ കൊവിഡ് കാരണം ഡോക്ടറെ കാണാൻ ബുദ്ധിമുട്ടുന്നുണ്ടോ. എന്നാല്‍ ആശങ്കിക്കേണ്ട. ഡോക്ടര്‍ ഒരു വിരല്‍പാട് അകലെയുണ്ട്. അതും തികച്ചും സൗജന്യമായി

One year has passed e-Sanjeevani, a tele-medicine system launched in the state during the Covid period  e-Sanjeevani  Covid  ഒരു വര്‍ഷം പിന്നിട്ട് ഇ-സഞ്ജീവനി; ലഭ്യമാകുന്നത് 2423 ഡോക്ടര്‍മാരുടെ സേവനം  ഒരു വര്‍ഷം പിന്നിട്ട് ഇ-സഞ്ജീവനി  ലഭ്യമാകുന്നത് 2423 ഡോക്ടര്‍മാരുടെ സേവനം  ഇ-സഞ്ജീവനി  വീണാ ജോര്‍ജ്
ഒരു വര്‍ഷം പിന്നിട്ട് ഇ-സഞ്ജീവനി; ലഭ്യമാകുന്നത് 2423 ഡോക്ടര്‍മാരുടെ സേവനം
author img

By

Published : Jun 11, 2021, 3:53 PM IST

Updated : Jun 11, 2021, 4:01 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി ഒരു വര്‍ഷം പിന്നിട്ടു. 2020 ജൂണ്‍ 10ന് കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ ഓണ്‍ലൈൻ ടെലി മെഡിസിന്‍ സേവനം ആരോഗ്യ വകുപ്പ് ആരംഭിച്ചത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2423 ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഇപ്പോള്‍ ഇ-സഞ്ജീവനിയില്‍ ലഭ്യമാണ്.

സേവനങ്ങള്‍ എന്തൊക്കെ, ആര്‍ക്കൊക്കെ?

ജനറല്‍ ഒപിയും, കൊവിഡ് ഒപിയും കൂടാതെ വിവിധ തരം സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ശരാശരി 1500 മുതല്‍ 2000 ആളുകളാണ് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണ്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്.

കൂടാതെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ-സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കുന്നു. കൊവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭ്യമാണ്. ജയിലിലെ അന്തേവാസികള്‍ക്കും, വൃദ്ധസദനങ്ങള്‍, മറ്റ് അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാണ്.

സേവനങ്ങള്‍, രീതികള്‍

കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും കൂടാതെ വളര്‍ച്ച മുരടിപ്പും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയുന്ന ഡി.ഇ.ഐ.സി. ഒ.പി., കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സേവനം തേടാവുന്ന കൗമാര ക്ലിനിക്ക് എന്നിവയും പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, ജില്ലകളിലെ അഡോളസന്‍റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത്. ഇ-സഞ്ജീവനി സേവനങ്ങള്‍ ഇപ്പോള്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വളണ്ടിയര്‍മാര്‍ വഴിയും ജനങ്ങളില്‍ കൂടുതലായി എത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച ഇ-സഞ്ജീവനി ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

Read More...........ഇ സഞ്ജീവനിയില്‍ ഇനി കൂടുതല്‍ സേവനങ്ങള്‍

Last Updated : Jun 11, 2021, 4:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.