ETV Bharat / state

ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍

സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് money laundering case  പണം തട്ടിപ്പ് കേസ്
ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍
author img

By

Published : Feb 14, 2020, 11:45 PM IST

തിരുവനന്തപുരം: മണ്ണന്തലയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കാല സ്വദേശി അജിത് കുമാറിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

കെല്‍ട്രോണ്‍, സിഡിറ്റ്, കേന്ദ്ര വിദ്യാലയം, നബാര്‍ഡ്, എന്നിവിടങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇയാള്‍ 31 ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അജിത് കുമാറിന്‍റെ ഭാര്യ ശാലിനിക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തതായും പൊലീസ് അറിയിച്ചു.

ജോലി വാഗ്‌ദാനത്തിന് പുറമേ ദോഷപരിഹാര പൂജയുടെ പേരിലും ഇയാള്‍ പണം തട്ടിയതായി പരാതിയുണ്ട്. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഉന്നതരായതിനാല്‍ പലരും പരാതിയുമായി രംഗത്തെത്താതിരുന്നതും ഇയാള്‍ക്ക് തട്ടിപ്പ് നടത്താന്‍ സൗകര്യമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.