ETV Bharat / state

Onam Celebration Light Show In Thiruvananthapuram വർണശോഭയിൽ അലിഞ്ഞ് തലസ്ഥാന നഗരം; മലയാളികൾ ഓണത്തിമിർപ്പിലേക്ക് - കനകക്കുന്ന്

Onam celebration Light Show in Trivandrum: ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓണാഘോഷം  തിരുവനന്തപുരം ഓണാഘോഷം  തിരുവനന്തപുരം ഓണം  ഓണം ലൈറ്റ് ഷോ  മുഹമ്മദ് റിയാസ്  Muhammad Riyas  കനകക്കുന്ന് ലൈറ്റ്  ദീപാലങ്കാരം  ഓണം  Onam celebration in Thiruvananthapuram  Onam celebration  Thiruvananthapuram Onam Light Show  കനകക്കുന്ന്  Onam celebration Light Show in Thiruvananthapuram
Onam celebration Light Show in Thiruvananthapuram
author img

By ETV Bharat Kerala Team

Published : Aug 27, 2023, 8:06 PM IST

ദീപശോഭയിൽ തിളങ്ങി തിരുവനന്തപുരം നഗരം

തിരുവനന്തപുരം : കഴിഞ്ഞ ഓണക്കാലത്ത് തലസ്ഥാന നഗരിയിലെ വൈദ്യുത ദീപാലങ്കാരം (Onam celebration Light Show in Thiruvananthapuram) സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു. ആ പൊലിമ ഒട്ടും കുറയ്ക്കാതെ പത്തരമാറ്റോടെയാണ് ഇക്കുറിയും അനന്തപുരിയെ ദീപശോഭയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത് (Onam celebration in Thiruvananthapuram). ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും (Secretariat) നഗരസഭയും കനകക്കുന്നുമെല്ലാം മാരിവില്ലിൻ ഏഴഴകിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ സന്ദർശകർക്ക് അത് കൗതുക കാഴ്‌ച തന്നെയാണ്.

കനകക്കുന്ന് കൊട്ടാരവും പരിസരവും വിവിധ വർണങ്ങളാലുള്ള വൈദ്യുത ദീപങ്ങൾ കൊണ്ട് സന്ദർശകർക്ക് വിസ്‌മയമായി മാറി കഴിഞ്ഞു. ഈ വിസ്‌മയ കാഴ്‌ച കാണുന്നതിനായി ശനിയാഴ്‌ച നിരവധി ആളുകളാണ് കനകക്കുന്നിലേക്ക് എത്തിയത്. ദീപ ശോഭയിൽ സെൽഫി എടുക്കുന്നതിനും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിനും ആളുകളുടെ തിരക്കാണ്.

കനകക്കുന്ന് മാത്രമല്ല, കവടിയാർ മുതൽ മണക്കാട് വരെയും ശാസ്‌തമംഗലം വരെയും എം ജി റോഡ്, എൽഎംഎസ് മുതൽ വെള്ളയമ്പലം വരെയും ഓണത്തെ വരവേൽക്കാൻ വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി കഴിഞ്ഞു. വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചതോടെ നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്കും വർധിച്ചു.

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും നഗരസഭയുമൊക്കെ ദീപശോഭയിൽ കാഴ്‌ചക്കാർക്ക് കൗതുകമുണർത്തും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തലസ്ഥാന നഗരിയിൽ ഇന്ന് തിരി തെളിയും. ആഘോഷത്തിന്‍റെ പ്രധാന വേദിയായ കനകക്കുന്നിലും പരിസരങ്ങളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ALSO READ : Trivandrum School Onam celebration പഴമയുടെ ഓർമകളിലേക്ക്; വ്യത്യസ്‌തമായി ഒരു ഓണാഘോഷം

വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. സന്ദർശകരെ ആവേശ തിമിർപ്പിലാക്കാൻ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോയും അരങ്ങേറും. ലൈറ്റ് കാണാതെ എന്ത് ഓണാഘോഷം? എന്നാണ് നഗരത്തിലെത്തുന്നവരുടെ ചോദ്യം. ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന തലസ്ഥാന നഗരിയിൽ ഇനി ഏഴ് നാൾ ആഘോഷരാവാണ്.

ALSO READ : Onam - Date History Significance Of Ten Days Festival : എന്താണ് ഓണം, മലയാളികളുടെ മഹോത്സവത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.