തിരുവനന്തപുരം : സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്‌ച മദ്യ വിൽപ്പന ഉണ്ടാകില്ല. ബെവ്റേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കരുതെന്ന് സർക്കാർ നിർദേശം നൽകി.
Also Read: 'മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത് കന്നുകാലികളോടെന്ന പോലെ'; വിമര്‍ശിച്ച് ഹൈക്കോടതി
അതേസമയം കഴിഞ്ഞ ബുധനാഴ്‌ച മുതൽ സംസ്ഥാനത്തെ ബെവ്റേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങാൻ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു ഡോസ് വാക്‌സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളിൽ പ്രവേശനം.
മദ്യശാലകളിലെ തിരക്ക് ചൂണ്ടിക്കാട്ടി ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് ബെവ്‌കോ ഔട്ട്ലെറ്റുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം ഓണം കണക്കിലെടുത്ത് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം സർക്കാർ കൂട്ടിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് എട്ടുമണിവരെയാണ് പുതുക്കിയ സമയം.