ETV Bharat / state

സമ്മർദ തന്ത്രവുമായി പൊലീസ്; ഓംപ്രകാശിന്‍റെയും പുത്തന്‍പാലം രാജേഷിന്‍റെയും സ്വത്ത് കണ്ടെത്തും

സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഓംപ്രകാശിന്‍റെ തലസ്ഥാനത്തെ ഫ്ലാറ്റിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.

Omprakash and Puthanpalam Rajesh  police will find the properties of Omprakash  criminal gang in thiruvananthapuram  goons attack in thiruvananthapuram  thiruvananthapuram criminal gang  കുപ്രസിദ്ധ ഗുണ്ട നേതാക്കള്‍  ഗുണ്ട നേതാക്കള്‍ തിരുവനന്തപുരം  ഓംപ്രകാശിന്‍റെ സ്വത്ത് കണ്ടെത്തും  പുത്തൻപാലം രാജേഷിന്‍റെ സ്വത്ത് കണ്ടെത്തും  തിരുവനന്തപുരം ഗുണ്ട ആക്രമണം  ഗുണ്ടബന്ധം പൊലീസുകാർക്ക് സസ്‌പെൻഷൻ  ഗുണ്ടകളുടെ സ്വത്ത് വിവരങ്ങള്‍ തേടി പൊലീസ്  സമ്മർദ തന്ത്രവുമായി പൊലീസ്  പൊലീസ് റെയ്‌ഡ്  രജിസ്‌ട്രേഷന്‍ ഐജി  ഓംപ്രകാശ്  പുത്തന്‍പാലം രാജേഷ്
സമ്മർദ തന്ത്രവുമായി പൊലീസ്
author img

By

Published : Jan 24, 2023, 10:38 AM IST

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട നേതാക്കള്‍ ഓംപ്രകാശിന്‍റെയും പുത്തന്‍പാലം രാജേഷിന്‍റെയും സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ ഐജിക്ക് പൊലീസ് കത്ത് നൽകി. ഇരുവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ്, സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഐജിക്ക് പൊലീസ് കത്ത് നൽകിയത്.

കഴിഞ്ഞ ശനിയാഴ്‌ച കവടിയാറിലെ ഓംപ്രകാശിന്‍റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഇയാളുടെ എടിഎം കാർഡുകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഓംപ്രകാശിന്‍റെ ഗുണ്ടാസംഘത്തിലെ കൂട്ടാളികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയായിരുന്നു പൊലീസ് ഓംപ്രകാശിന്‍റെ ഫ്ലാറ്റില്‍ പരിശോധന നടത്തിയത്.

പാറ്റൂർ ആക്രമണം: ജനുവരി 8ന് പാറ്റൂരില്‍ ഗുണ്ട നേതാവായ നിഥിന്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് ഓംപ്രകാശിന്‍റെ ഗുണ്ടാസംഘം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നിഥിൻ ഉൾപ്പെടെ 4 പേർക്ക് വെട്ടേറ്റു. ഇതിന് പിന്നാലെ ഓംപ്രകാശിന്‍റെ ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ ആക്രമണത്തിനായി ഉപയോഗിച്ചിരുന്ന കാറും ഓംപ്രകാശിന്‍റെ കവടിയാറിലുള്ള ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും കണ്ടെത്തി. ഇതോടെ ആക്രമണത്തില്‍ ഓംപ്രകാശിന്‍റെ ഇടപെടലിനെ കുറിച്ച് പൊലീസിന് വ്യക്തമായി.

Also read: തലസ്ഥാനത്ത് ഗുണ്ട ആക്രമണം : പാറ്റൂരിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു

കോടതിയില്‍ അഭിഭാഷകരുടെ സഹായത്തോടെ കീഴടങ്ങിയ ഓംപ്രകാശിന്‍റെ കൂട്ടാളികള്‍ ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇവര്‍ ഊട്ടിയിലും ഉത്തരേന്ത്യയിലുമായി ഒളിവില്‍ കഴിയുന്നുവെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. ഇതിനിടെയായിരുന്നു ഇവര്‍ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

Also read: പാറ്റൂര്‍ ആക്രമണക്കേസ് : ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്‍റെ കൂട്ടാളികൾ കീഴടങ്ങി

പാറ്റൂര്‍ ആക്രമണ കേസിലെ രണ്ടാം പ്രതിയായ ആരിഫ് മുന്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു. എന്നാൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഇയാൾ സിപിഐയിലെ സജീവ പ്രവര്‍ത്തകനായി. തുടർന്ന്, ഗുണ്ടപ്രവർത്തനത്തിന്‍റെ പേരിൽ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് സിപിഐയുടെ അവകാശവാദം.

കേസില്‍ ഓംപ്രകാശ് എട്ടാം പ്രതിയാണ്. വിവിധ കേസുകളിലെ പ്രതിയായ പുത്തൻപാലം രാജേഷ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ഭാഗത്ത് വച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. രാജേഷിനെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കൂട്ടഅച്ചടക്ക നടപടി: അതിനിടെ ഗുണ്ട മാഫിയ ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്തെ 2 ഡിവൈഎസ്‌പിമാർക്കും 5 പൊലീസുകാർക്കും സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഇതിനുപുറമെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഗുണ്ട നേതാക്കൾക്ക് നേരെ കേസ് വന്നാൽ അറസ്റ്റ് വൈകിപ്പിക്കുക, സ്റ്റേഷനിലെ രഹസ്യ വിവരങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കുക തുടങ്ങി നിരവധി കൃത്യങ്ങൾ ഇവർക്കെതിരെ അന്വേഷണത്തിൽ കണ്ടെത്തി.

ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ഓംപ്രകാശിന്‍റെ സംഘത്തിലുള്ള രഞ്ജിത്തും, മുട്ടട സ്വദേശി നിഥിനും തമ്മിലുള്ള വസ്‌തു ഇടപാടുകൾക്ക് ഡിവൈഎസ്‌പിമാരായ ജോൺസണും പ്രസാദും ഇടനില നിന്നു. വസ്‌തു ഇടപാടിന്‍റെ പേരിൽ ഈ മാസം എട്ടിന് പാറ്റൂരിൽ ഉണ്ടായ ഗുണ്ട ആക്രമണത്തിൽ നിഥിന് പരിക്കേറ്റു. തുടർന്ന് മുട്ടടയിലെ രഞ്ജിത്തിന്‍റെ വീട്ടിൽ ഡിവൈഎസ്‌പിമാരായ ജോൺസൺ, പ്രസാദ്, പിരിച്ചുവിട്ട സിഐ അഭിലാഷ് ഡേവിഡ് എന്നിവർ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ച നടത്തി.

ഡിവൈഎസ്‌പി ജോൺസണും പ്രസാദും ഗുണ്ട നേതാവ് നിഥിന്‍റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു. ജോൺസൺന്‍റെ മകളുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത് ഗുണ്ട നേതാക്കളായിരുന്നു. പൊലീസുകാർക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത് ഇത്തരത്തിൽ പൊലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും വിവരം ലഭിച്ചിരുന്നു.

Also read: ഗുണ്ട മാഫിയ ബന്ധം; 2 ഡിവൈഎസ്‌പിമാർക്കും അഞ്ച് പൊലീസുകാർക്കും സസ്പെൻഷൻ, 24 പേർക്ക് സ്ഥലം മാറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.