ETV Bharat / state

ശബരിമല വികസനം; പിണറായി പറഞ്ഞത് തെറ്റെന്ന് ഉമ്മന്‍ചാണ്ടി - university moderation allegation news

യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 1500 കോടി രൂപയെന്ന് ഉമ്മൻചാണ്ടി. 212 കോടി രൂപ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

ശബരിമല വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ചിലവഴിച്ചത് 1500 കോടി; മുഖ്യമന്ത്രിയുടെ പ്രസ്‌താവന തെറ്റെന്ന് ഉമ്മന്‍ചാണ്ടി
author img

By

Published : Oct 17, 2019, 7:42 PM IST

Updated : Oct 17, 2019, 8:32 PM IST

തിരുവനന്തപുരം: ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1500 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി യുഡിഎഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് ചെലവഴിച്ചത്. യുഡിഎഫ് സർക്കാർ 212 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. 1273 കോടി ചെലവഴിച്ചുവെന്നാണ് പിണറായി സര്‍ക്കാരിന്‍റെ വാദം. 47.4 കോടി രൂപ മാത്രമാണ് ചെലവായത്. ബാക്കിയെല്ലാം കണക്കുകളിൽ മാത്രമാണ്. കിഫ്ബി വഴി 739 കോടിയും വരുമാന നഷ്‌ടം നികത്താൻ 100 കോടിയും പ്രഖ്യാപിക്കുക മാത്രമാണ് ചെയ്‌തത്. കോടികളുടെ കണക്കു പറയുന്ന മുഖ്യമന്ത്രി ശബരിമലയിൽ ബജറ്റിൽ വകയിരുത്തിയതിന്‍റെയും ചെലവഴിച്ചതിന്‍റെയും വിശദമായ കണക്കുകൾ പുറത്തുവിടണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ശബരിമല വികസനം; പിണറായി പറഞ്ഞത് തെറ്റെന്ന് ഉമ്മന്‍ചാണ്ടി

എൻഎസ്‌എസിന്‍റേത് വിശ്വാസ സംരക്ഷണ നിലപാടാണ്. യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണ് നിലനിന്നിട്ടുള്ളത്. ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാൻ ഒരു കാലത്തും കോൺഗ്രസ് തയാറായിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്തു കൊണ്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല. അതുകൊണ്ടാണ് എൻഎസ്‌എസ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സർവകലാശാലകളിൽ മോഡറേഷൻ നൽകുന്നത് സ്വാഭാവിക നടപടിയാണ്. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷം അദാലത്തുകൾ നടത്തി മാർക്ക് നൽകുന്നത് ശരിയായ നടപടിയല്ല. ഇത് സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

Intro:ശബരിമല വികസനത്തിനായി യുഡിഎഫ് സർക്കാർ 212 കോടി രൂപ മാത്രമാണ് ചിലവഴിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തെറ്റെന്ന് ഉമ്മൻ ചാണ്ടി. 1500 കോടി രൂപ വിവിധ പദ്ധതികൾക്കായി യുഡിഎഫ് സർക്കാർ 5 വർഷം ചിലവഴിച്ചത്.1273 കോടി ചിലവഴിച്ചുവെന്ന് പറയുന്ന പിണറായി സർക്കാർ 47.4 കോടി രൂപയാണ് ചിലവഴിച്ചത്. ബാക്കിയെല്ലാം കണക്കുകളിൽ മാത്രമാണ് കിഫ് ബി വഴി 739 കോടിയും വരുമാന നഷ്ടം നികത്താൻ 100 കോടിയും പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. കോടികളുടെ കണക്കു പറയുന്ന മുഖ്യമന്ത്രി ശബരിമലയിൽ ബജറ്റിൽ വകയിരുത്തിയതും ചിലവഴിച്ചതും സംബന്ധിച്ച വിശദമായ കണക്കുകൾ പുറത്ത് വിടണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ബൈറ്റ്

എൻ.എസ്.എസിന്റേത് വിശ്വാസ സംരക്ഷണ നിലപാടാണ്. യു ഡി എഫ് എന്നും വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാൻ ഒരു കാലത്തും കോൺഗ്രസ് തയാറായിട്ടില്ല. ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്തു കൊണ്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിന്റെ പേരിൽ വോട്ട് ചോദിച്ചിട്ടില്ല. അതു കൊണ്ടാണ് എൻ.എസ്.എസ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ബൈറ്റ്

സർവ്വകലാശാലകളിൽ മോഡറേഷൻ നൽകുന്നത് സ്വാഭാവിക നടപടിയാണ്. എന്നാൽ ഫലപ്രഖ്യപനത്തിന് ശേഷം അദാലത്തുകൾ നടത്ത മാർക്ക് നൽകുന്നത് ശരിയായ നടപടിയല്ല. ഇത് സർവ്വകലാശാലകളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

Body:...

Conclusion:
Last Updated : Oct 17, 2019, 8:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.