ETV Bharat / state

Omicron Kerala | സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 64 ആയി - കേരളത്തിലെ പുതിയ ഒമിക്രോണ്‍ കേസ്

Omicron Kerala | ഇറ്റലിയില്‍ നിന്നെത്തിയ ആണ്‍കുട്ടിക്കാണ് ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

kerala reported new omicron cases  Omicron cases in kerala  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  കേരളത്തിലെ പുതിയ ഒമിക്രോണ്‍ കേസ്  Thiruvananthapuram todays news
Omicron Kerala | സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 64 ആയി
author img

By

Published : Dec 28, 2021, 7:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യു.എ.ഇ.യില്‍ നിന്നും മറ്റൊരാള്‍ അയര്‍ലന്‍ഡില്‍ നിന്നും വന്നതാണ്.

ALSO READ: Kerala Covid Updates | സംസ്ഥാനത്ത് 2474 പേര്‍ക്ക് കൂടി കൊവിഡ്; 38 മരണം

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി ഇറ്റലിയില്‍ നിന്നും മറ്റൊരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ടാന്‍സാനിയയില്‍ നിന്നും വന്നതാണ്.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.