ETV Bharat / state

ഒമിക്രോൺ : ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ; നിർണായകം - കേരളത്തിലെ ഒമിക്രോൺ പരിശോധന ഫലം ഇന്ന്

യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയ ഒരു യാത്രക്കാരന് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന

Omicron Kerala  High Risk listed persons Test results today  കേരളത്തിലെ ഒമിക്രോൺ പരിശോധന ഫലം ഇന്ന്  ഒമിക്രോൺ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ ഫലം ഇന്ന്
ഒമിക്രോൺ: ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ പരിശോധന ഫലം ഇന്ന്; കേരളത്തിന് നിർണായകം
author img

By

Published : Dec 13, 2021, 8:51 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് (ഡിസംബര്‍ 13). യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന എത്തിഹാദ് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രോഗം ബാധിച്ചയാളുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവരെല്ലാം എട്ടാം ദിവസമായ ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്കും. വിമാനത്താവളത്തില്‍ ഒമിക്രോൺ സ്ഥിരീകരിച്ചയാളിന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

also read: കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ഇന്ന് ; പ്രധാനമന്ത്രി നിര്‍വഹിക്കും

എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. വിമാനത്താവളത്തിലെ നിരീക്ഷണവും പരിശോധനയും കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.