തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയത് പ്രതിപക്ഷ നേതാവിനെ കൊല്ലും എന്ന് ആക്രോശിച്ചുകൊണ്ടെന്നും ഓഫിസ് അറിയിച്ചു. കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നുപേരും പിന്തിരിഞ്ഞോടി.
രണ്ടു പേര്‍ പൊലീസ് എയിഡ്‌പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസ് തടഞ്ഞുവച്ചു. കന്‍റോണ്‍മെന്‍റ് ഹൗസില്‍ നിന്ന് സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പുറത്തു നിന്ന് കൂടുതല്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് അറിയിച്ചു.
പ്രതിപക്ഷ നേതാവിന്‍റെ ഓഫിസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അതിക്രമിച്ചെത്തിയവര്‍ പരിക്കേല്‍പ്പിക്കുകയും ചെടിച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരകായുധങ്ങളുമായി അതിക്രമിച്ചെത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് വ്യക്തമാക്കി.
READ MORE:പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി ചാടിക്കടന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ