ETV Bharat / state

10 സ്ഥാനാർഥികൾ കൂടി നാമനിർദ്ദേ പത്രിക സമർപ്പിച്ചു - നാമനിർദേശ പത്രിക സമർപ്പണം

വിഎൻ വാസവൻ, രാജാജി മാത്യു തോമസ്, പി വി അൻവർ, സികെ പത്മനാഭൻ എന്നിവരാണ് ഇന്ന് നാമനിർദേശം നൽകിയവരിൽ പ്രമുഖർ

നാമനിർദേശ പത്രിക സമർപ്പണം
author img

By

Published : Apr 2, 2019, 9:18 PM IST

Updated : Apr 2, 2019, 11:28 PM IST

.

നാമനിർദേശ പത്രിക സമർപ്പണം

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 10 സ്ഥാനാർഥികളാണ് ഇന്ന് നാമ നിർദേശ പത്രിക നൽകിയത്.

എൽഡിഎഫിൽ നിന്ന് നാല് പേർ പത്രിക സമർപ്പിച്ചപ്പോൾ എൻഡിഎയിൽ നിന്ന് രണ്ടു പേരും പത്രിക സമർപ്പിച്ചു.
എസ് ഡി പി ഐയെ കൂടാടെ സ്വതന്ത്ര സ്ഥാനാർഥികളായി മൂന്ന് പേരും പത്രിക നല്‍കി.

വിഎൻ വാസവൻ, രാജാജി മാത്യു തോമസ്, വിപി സാനു , പി വി അൻവർ എന്നിവരാണ് എൽഡിഎഫിൽ നിന്ന് ഇന്ന് പത്രിക സമർപ്പണം നടത്തിയത്.

ചാലക്കുടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ, കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സികെ പത്മനാഭൻ എന്നിവരും ഇന്ന് പത്രിക സമർപ്പണം നടത്തി.

പൊന്നാനിയില്‍ കെസി നസീര്‍, മലപ്പുറത്ത് അബ്ദുല്‍ മജീദ് എന്നിവരാണ് എസ് ഡിപി യിൽ നിന്ന് ഇന്ന് പത്രിക സമർപ്പണം നടത്തിയത്.

മുന്നണികള്‍ക്ക് പുറമേ എറണാകുളം മണ്ഡലത്തിൽ നിന്ന് വിവേക് കെ. വിജയൻ, സദാശിവൻ എന്നീ സ്വതന്ത്ര സ്ഥാനാർഥികളും ഇന്ന് പത്രിക സമർപ്പിച്ചു.

Intro:Body:

കോട്ടയം എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ വരണാധികാരി കോട്ടയം ജില്ല കളക്ടർ പി.കെ സുധീർ ബാബുവിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സി.പി.എം ജില്ല കമ്മറ്റി ഓഫീസിൽ നിന്നും പ്രവർത്തക അകമ്പടിയോടെ പ്രകടനമായ് എത്തിയ സ്ഥാനാർഥിക്ക് കളക്ട്രേറ്റ് പടിക്കലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് നമ നിർദ്ദേശ പത്രിക സമർപ്പണത്തിനെത്തിയത്.പാർളമെന്റ് മണ്ഡലം സെക്രട്ടറി TR രഘുനാഥ് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ എം.എൽ എ മാരായ സുരേഷ് കുറുപ്പ്, സി.കെ ആശ തുടങ്ങിയവരും പ്രതിക സമർപ്പണത്തിനായി വി.എൻ വാസവന് ഒപ്പം എത്തി.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.മൂന്നു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ്,സിഎൻ,കെപി രാജേന്ദ്രൻ,കെ.കെ രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.ഹരിത ചട്ടത്തിന്റെ ഭാഗമായി കാലക്ട്രേറ്റ് വളപ്പിൽ സ്ഥാനാർഥി വൃക്ഷത്തൈ നട്ടുപിടുപ്പിച്ചു.

കണ്ണൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി.കെ.പത്മനാഭൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

[4/2, 3:14 PM] Kripalal- Malapuram: മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികളായി വിപി സാനു ,പി വി അൻവർ , എന്നിവർ മലപ്പുറം ജില്ലാ കളക്ടർ അമിത് വീണ  നാമനിർദേശപത്രിക സമർപ്പിച്ചു.

[4/2, 3:14 PM] Kripalal- Malapuram: Visual  mojo

[4/2, 3:40 PM] Kripalal- Malapuram: മലപ്പുറം എസ്ഡിപിഐ സ്ഥാനാർത്ഥി അബ്ദുൽ മജീദ് ഫൈസി നിർദേശ പത്രിക സമർപ്പിച്ചു മലപ്പുറം ജില്ലാ കളക്ടർ  അമിത് വീണ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

[4/2, 3:40 PM] Kripalal- Malapuram: Visual  server

നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള  നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ ആറാം ദിവസം ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക സമര്‍പ്പിച്ചു. പൊന്നാനി മണ്ഡലത്തില്‍ പി.വി.അന്‍വറും (സ്വതന്ത്രന്‍), മലപ്പുറത്ത് പി.സാനുവുമാണ് (സി.പി.എം) പത്രിക സമര്‍പ്പിച്ചത്. ഇതിനു പുറമെ എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥികളായ കെ.സി.നസീര്‍ (പൊന്നാനി) അബ്ദുല്‍ മജീദ് (മലപ്പുറം ) എന്നിവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പത്രിക സമര്‍പ്പിച്ചിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി  നൗഷാദ് പി.പി ഒരു സെറ്റ് പത്രിക കൂടി നല്‍കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ ആകെ എണ്ണം പത്തായി. 

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ മൂന്ന് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. എറണാകുളം മണ്ഡലത്തിൽ നിന്ന് വിവേക് കെ. വിജയൻ, സദാശിവൻ എന്നീ സ്ഥാനാർഥികളും ചാലക്കുടി മണ്ഡലത്തിൽ നിന്ന് എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഇന്ന് ജില്ലാ വരണാധികാരിയായ ജില്ല കളക്ടർക്കു മുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

Conclusion:
Last Updated : Apr 2, 2019, 11:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.