ETV Bharat / state

തിരുവനന്തപുരം കിംസിൽ ആരും സിക്ക വൈറസ് ചികിത്സയിലില്ല: ആശുപത്രി അധികൃതർ

കൊവിഡ്, നിപ്പ എന്നീ രോഗങ്ങൾ പോലെ ഭയപ്പെടേണ്ട ഒന്നല്ല സിക്ക വൈറസ് എന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

zika virus  kerala zika virus  kims hopital zika treatment  സിക്ക വൈറസ്  കേരള സിക്ക വൈറസ്  കിംസ് ആശുപത്രിയിൽ സിക്ക വൈറസ്
തിരുവനന്തപുരം കിംസ്
author img

By

Published : Jul 9, 2021, 5:24 PM IST

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ നിലവിൽ ആരും സിക്ക വൈറസ് ബാധിച്ച് ചികിത്സയിലില്ലെന്ന് ആശുപത്രി അധികൃതർ. മെയ് മാസത്തിൽ ഒരു ഗർഭിണിയിൽ സിക്ക വൈറസിന്‍റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഗർഭിണിയെ കൂടാതെ അന്ന് 13 ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

പരിശോധന ഫലം ലഭിച്ചത് ഇപ്പോഴാണെന്നും കൊവിഡ്, നിപ്പ എന്നീ രോഗങ്ങൾ പോലെ ഭയപ്പെടേണ്ട ഒന്നല്ല സിക്ക വൈറസ് എന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നിരുന്നാലും ഗർഭിണികളിൽ രോഗം ബാധിച്ചാൽ കുഞ്ഞിന് വൈകല്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കിംസ് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു.

Read More: സിക്ക വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാനൊരുക്കി ആരോഗ്യ വകുപ്പ്;ഗര്‍ഭിണികളില്‍ പരിശോധന

കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക മാത്രമാണ് സിക്ക വൈറസ് പടരുന്നത് തടയാനുള്ള ഏക മാര്‍ഗം. ഗര്‍ഭിണികള്‍ക്ക് കൊതുക് കടിയേല്‍ക്കാതെ സംരക്ഷണം നല്‍കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നൽകിയിരുന്നു.

നാല് മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Read More: സംസ്ഥാനത്ത് ആശങ്ക പരത്തി സിക്ക വൈറസ്; 14 പേര്‍ക്ക് കൂടി രോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.