ETV Bharat / state

കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല: കെ. രാജൻ

2018ലെ പ്രളയത്തിന്‌ ശേഷം ഇനിയൊരു പ്രളയത്തെ എങ്ങനെ നേരിടണമെന്ന തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു

കേരളം  പാരിസ്ഥിതിക ദുരന്തം  പ്രളയം  തിരുവനന്തപുരം  റവന്യൂ മന്ത്രി കെ. രാജൻ  k rajan minister  kerala disaster  kerala flood 2021  heavy rain kerala
കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല: കെ. രാജൻ
author img

By

Published : Oct 25, 2021, 12:35 PM IST

തിരുവനന്തപുരം: കേരളത്തിലെ പാരിസ്ഥിതിക ദുരന്തങ്ങളിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 55 ജീവനുകളാണ് പ്രളയ ദുരിതത്തിൽ നഷ്‌ടമായത്. 2018ലെ പ്രളയത്തിനുശേഷം ഇനിയൊരു പ്രളയത്തെ എങ്ങനെ നേരിടണമെന്ന തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.

ദുരന്ത ലഘൂകരണത്തിന് മാർഗരേഖകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിതീവ്ര മഴയാണ് കൊക്കയാറിലും കുട്ടിക്കലിലും രേഖപ്പെടുത്തിയത്. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി എന്നും മന്ത്രി പറഞ്ഞു.

ALSO READ : പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങളിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ അംഗം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി തലവൻ ദുരന്ത സമയത്ത് വിദേശത്തായിരുന്നു.

അദ്ദേഹത്തിന് വിദേശ വകുപ്പ് നൽകി വിദേശത്ത് തന്നെ കുടിയിരുത്തുന്നത് ആകും നല്ലതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലവൻ മുഖ്യമന്ത്രിയാണെന്ന് റവന്യൂ മന്ത്രി തിരിച്ചടിച്ചു. തിരുവഞ്ചൂരിന്‍റെ പ്രസ്‌താവന അത്ഭുതപ്പെടുത്തി എന്നും മന്ത്രി പരിഹസിച്ചു.

ALSO READ : ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന്‌ കേസ്‌

അതേസമയം ദുരന്ത ലഘൂകരണ സംവിധാനവും മുന്നറിയിപ്പ് സംവിധാനവും മെച്ചപ്പെടുത്താൻ എന്ത് നടപടികളാണ് സർക്കാർ ചെയ്‌തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ മാത്രം ആശ്രയിച്ച് മന്ത്രി മറുപടി പറയരുത്. കൊക്കയാറിൽ രക്ഷാപ്രവർത്തനം നടത്താൻ കാല താമസമുണ്ടായി.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.