ETV Bharat / state

Nipah Alert In 3 More Districts : നിപ; 3 ജില്ലകളിൽ കൂടി ജാഗ്രത നിര്‍ദേശം - Nipah Alert districts Kerala

Nipah Update : കോഴിക്കോടിന് പുറമെ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്

Nipah Update  Nipah Alert in 3 more districts  Alert in 3 more districts  നിപ  3 ജില്ലകളിൽ കൂടി ജാഗ്രതാ നിര്‍ദേശം  3 ജില്ലകളിൽ കൂടി നിപ ജാഗ്രതാ നിര്‍ദേശം  സംസ്ഥാനത്ത് 3 പേര്‍ക്ക് നിപ  സംസ്ഥാനത്ത് നിപ  സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു  നിപ ജാഗ്രതാ നിര്‍ദേശം  നിപ ബാധിതരുടെ ചികിത്സ  Treatment of Nipah patients  Nipah patients  Nipah cases  Nipah cases in kerala
Nipah Alert in 3 more districts
author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:04 AM IST

Updated : Sep 13, 2023, 9:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ജില്ലകളിൽ ജാഗ്രത നിർദേശം. അയൽ ജില്ലകൾ എന്ന നിലയിലാണ് കോഴിക്കോടിന് പുറമെ മൂന്ന് ജില്ലകളെ കൂടി ജാഗ്രത നിർദേശത്തിന്‍റെ പട്ടികയിൽ ഉൾപ്പെടുത്തിയത് (Nipah Alert In 3 More Districts). നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ല കൂടാതെ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് നിലവിൽ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത് (Nipah Alert districts Kerala).

അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്‌ക്കായി മോണോക്ലോണല്‍ ആന്‍റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതിന് പിന്നാലെ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

നിപയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്‌ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്‌തു. മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് വിവരം അറിഞ്ഞയുടന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.

ജില്ലയിലെ എംഎല്‍എമാര്‍, രോഗബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ജില്ല കലക്‌ടര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം ചേര്‍ന്നു. നിലവിൽ നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചിട്ടുണ്ട്. കോണ്ടാക്‌ട് ട്രെയ്‌സിങ്ങും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. രോഗീ പരിചരണത്തിനാവശ്യമായ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, മറ്റ് സുരക്ഷ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തി. മതിയായ ജീവനക്കാരെയും ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്.

സര്‍വേ നടത്താന്‍ ഒരുക്കം : കോഴിക്കോട് പനി ബാധിച്ചുള്ള രണ്ട് മരണങ്ങള്‍ നിപ വൈറസ് (Nipah Virus) ബാധ മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചതിന് പിന്നാലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ വ്യക്തമാകാനായി സർവേ നടത്തുമെന്നും അറിയിപ്പ് വന്നിരുന്നു. ഈ സർവേ മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും യോജിച്ചായിരിക്കും നടത്തുക.

ഇതിനായി ഐസിഎംആർ - എൻഐവി പൂനെ ബാറ്റ് സ്‌ക്വാഡും കേരളത്തിലെത്തും. കൂടാതെ നിപ സാമ്പിൾ പരിശോധനയ്ക്ക്‌ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ സ്‌ക്വാഡും കോഴിക്കോട് മെഡിക്കൽ കോളജിലെത്തും.

അതേസമയം നിപ ലക്ഷണങ്ങളുമായി ഏഴുപേരാണ് ചികിത്സയിള്ളതെന്ന് അവലോകനയോഗത്തിന് ശേഷം മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും അറിയിച്ചിരുന്നു. ചൊവ്വാഴ്‌ച (12.09.2023) മൂന്ന് പേർ കൂടി ചികിത്സ തേടിയെന്ന് പറഞ്ഞ മന്ത്രി എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിയിച്ചു. ഇതിനിടെ നിപയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിയുടെ സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട് (Nipah Cases Thiruvananthapuram).

READ ALSO: Nipah Cases Thiruvananthapuram : നിപയെന്ന് സംശയം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയ രോഗിയുടെ സ്രവം പരിശോധനക്കയച്ചു

Last Updated : Sep 13, 2023, 9:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.