തിരുവനന്തപുരം : വില്‍പനയ്ക്കായി കൊണ്ടുവന്ന 90 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് അന്തർസംസ്ഥാന ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് എക്‌സൈസ് സംഘം പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണു, പ്രതികളെ ഈ മാസം 22വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
ഇത് രണ്ടാം തവണയാണ് കോടതി പ്രതികളെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നത്. ഇതിന് മുന്‍പ് വിപണനത്തിന് ആവശ്യമായ കഞ്ചാവ് മറ്റാരെങ്കിലും എത്തിച്ചുകൊടുത്തിട്ടുണ്ടോ, പ്രതികളില്‍ നിന്ന് ഏതെല്ലാം ചില്ലറ വില്‍പനക്കാരാണ് കഞ്ചാവ് നിരന്തരം വാങ്ങിയത് എന്നതടക്കമുളള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇത് ഉന്നയിച്ചാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതികളെ ഒരിക്കല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ വീണ്ടും കസ്റ്റഡി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കരുതെന്ന് പ്രതിഭാഗം ശക്തമായി ആവശ്യപ്പെട്ടു.
ഒഡിഷയില്‍ നിന്ന് വാങ്ങിയത് നാല് ലക്ഷത്തിന് : മയക്കുമരുന്നിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിട്ടുളള സര്‍ക്കാര്‍ ഈ കേസ് പ്രത്യേക ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ കേസ് അന്വേഷണം എക്‌സൈസ് ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.
ALSO READ | വിപണന ശ്യംഖല കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണം ; കഞ്ചാവ് കേസിൽ പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കോടതി
ജഗതി സത്യനഗര്‍ സ്വദേശിയായ ബോള്‍ട്ട് അഖില്‍ എന്ന അഖില്‍ ആര്‍ജി, തിരുവല്ലം കരിങ്കടമുകള്‍ സ്വദേശി യമഹ രതീഷ് എന്ന രതീഷ് ആര്‍, തിരുവല്ലം മേനിലം ചെമ്മണ്ണുവിള സ്വദേശി ചൊക്കന്‍ രതീഷ് എന്ന രതീഷ് എസ്‌ആര്‍, കല്ലിയൂര്‍ മുതുവക്കോണത്ത് സ്വദേശി ബോലേറാ വിഷ്‌ണു എന്ന വിഷ്‌ണു എന്നിവരാണ് കേസിലെ പ്രതികള്‍.
ALSO READ | മയക്കുമരുന്ന് ഇടപാടിൽ ഭർത്താവ് ജയിലില്‍; കഞ്ചാവ് വിൽപ്പന തുടർന്ന ഭാര്യയും പിടിയില്‍
ഒഡിഷയില്‍ നിന്ന് നാല് ലക്ഷം രൂപയ്‌ക്ക് വാങ്ങിയ കഞ്ചാവാണ് പ്രതികളില്‍ നിന്ന് 2023 മെയ് ഏഴിന് കണ്ണേറ്റുമുക്കില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ചില്ലറ വില്‍പനയ്ക്കുളള കഞ്ചാവ് അഖിലിൻ്റെ വീട്ടില്‍ സൂക്ഷിക്കുന്നതിനാണ് കൊണ്ടുവന്നത്. കഞ്ചാവ് കടത്തിക്കൊണ്ട് വരുമ്പോള്‍ വഴിയില്‍ വാഹന പരിശോധനയില്‍ സംശയം ഉണ്ടാവാതിരിക്കാന്‍ വിഷ്‌ണുവിന്‍റെ ഭാര്യയേയും കുട്ടികളേയും കൂടി സംഘം കൂടെ കൂട്ടുകയായിരുന്നു.
13 ലക്ഷത്തിന്‍റെ കഞ്ചാവുമായി 27കാരി പിടിയില്‍ : മയക്കുമരുന്ന് ഇടപാടിൽ ഭർത്താവിനെ പൊലീസ് പിടികൂടിയതിനെ തുടർന്ന് ലഹരി കച്ചവടം തുടർന്ന ഭാര്യ പിടിയില്‍. 27കാരിയായ നഗ്മയെയാണ് കര്‍ണാടക കലാസിപാളയ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് പൊലീസ് നടപടി. ഇവരിൽ നിന്ന് 13 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.