ETV Bharat / state

ഒഴുക്കിൽപ്പെട്ട് പത്തൊമ്പതുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു - Nineteen-year-old missing

പാലോട് സ്വദേശിയായ സജിത്തിനെയാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായത്. സജിത്തിനൊപ്പം കാണാതായ അരുണിന്‍റെ മൃതദേഹം കണ്ടെത്തി.

പത്തൊമ്പതുകാരനെ കാണാതായി  തിരച്ചിൽ തുടരുന്നു  തിരുവനന്തപുരം  thiruvananthapuram  Nineteen-year-old missing  search continues
ഒഴുക്കിൽപ്പെട്ട് പത്തൊമ്പതുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു
author img

By

Published : Sep 13, 2020, 4:31 PM IST

തിരുവനന്തപുരം: ഒഴുക്കിൽപ്പെട്ട് കാണാതായ പത്തൊമ്പതുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പാലോട് പെരിങ്ങമ്മല സ്വദേശിയായ സജിത്തിനെയാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായത്. സജിത്തിനൊപ്പം കാണാതായ കുളക്കോട് സ്വദേശി അരുണി(37)ന്‍റെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏറെനേരം തിരച്ചിൽ നടത്തിയിട്ടും സജിത്തിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.

ഒഴുക്കിൽപ്പെട്ട് പത്തൊമ്പതുകാരനെ കാണാതായി; തിരച്ചിൽ തുടരുന്നു

കയത്തിൽ നീന്തുന്നതിനിടയിൽ സജിത്ത് അപകടത്തിൽപ്പെട്ടു. രക്ഷിക്കാനാണ് അരുൺ കയത്തിലേക്ക് ചാടിയത്. എന്നാൽ അടിയൊഴുക്ക് കൂടുതലായതിനെ തുടർന്ന് ഇരുവർക്കും രക്ഷപ്പെടാൻ സാധിച്ചില്ല. അരുൺ ആർസിസിയിലെ ലബോറട്ടറി ടെക്‌നീഷ്യനും സജിത്ത് ജിജി ഹോസ്‌പിറ്റലിലെ അറ്റൻഡറുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.