തിരുവനന്തപുരം: 'അത് ബാഡ് ടച്ചാണ്, ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, മാമനെ ശിക്ഷിക്കണം'... കോടതി മുറിയിലെ വിചാരണ വേളയില്‍ ഒന്‍പത് വയസുകാരന്‍ നല്‍കിയ മൊഴിയാണിത്. 2020 നവംബര്‍ 26 നാണ് സംഭവം. വീട്ടില്‍ ജോലിക്കെത്തിയ മണക്കാട് കാലടി സ്വദേശി വിജയ കുമാര്‍ (54) വാരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബലമായി പിടിച്ച ശേഷം സ്വകാര്യ ഭാഗത്ത് പിടിച്ചുവെന്നാണ് പരാതി. അമ്മയോട് സംഭവം പറഞ്ഞു. ബാഡ് ടച്ച് തനിക്ക് തിരിച്ചറിയാം. പൊലീസില്‍ പരാതി നല്‍കണമെന്ന് കുട്ടി തന്നെയാണ് വീട്ടികാരോട് ആവശ്യപ്പെട്ടത്.
കുട്ടിയുടെ പരാതിയില്‍ തുമ്പ പൊലീസ് കേസെടുത്തു. പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി വിധിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.
Also Read: മഴുവുമായെത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തു, രണ്ട് ചോക്‌ളേറ്റുമായി സ്ഥലം വിട്ടു
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. കുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽക്കണമെന്നും പ്രതി പിഴ തുക നൽക്കുകയാണെങ്കിൽ അത് വാദിക്ക് നൽക്കണമെന്നും കോടതി ഉത്തരവിലുണ്ട്.