ETV Bharat / state

പൊഴിയൂര്‍ മല്‍സ്യബന്ധന തുറമുഖം; കെ. ആന്‍സലന്‍ എം.എല്‍.എയ്ക്ക് എതിരെ ആര്‍.സെല്‍വരാജ് - ജനങ്ങളെ കബളിപ്പിച്ചു

പൊഴിയൂര്‍ മല്‍സ്യബന്ധന തുറമുഖത്തിന്‍റെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന കെ. ആന്‍സലന്‍ എം.എല്‍.എയുടെ അവകാശവാദം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വെറും പൊള്ളയായ വാദമെന്ന് മുന്‍ എം എല്‍ എ സെല്‍വരാജ്.

Neyyattinkara MLA Ansalan deceives people with fake propaganda; Selvaraj  Neyyattinkara MLA Ansalan  fake propaganda  Selvaraj  നെയ്യാറ്റിൻകര എം എൽ എ ആൻസലൻ വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിച്ചു; സെൽവരാജ്  നെയ്യാറ്റിൻകര എം എൽ എ ആൻസലൻ  വ്യാജ പ്രചരണം  ജനങ്ങളെ കബളിപ്പിച്ചു  ആര്‍.സെല്‍വരാജ്
നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിച്ചു; ആര്‍.സെല്‍വരാജ്
author img

By

Published : Feb 5, 2021, 8:15 PM IST

തിരുവനന്തപുരം: പൊഴിയൂര്‍ മല്‍സ്യബന്ധന തുറമുഖത്തിന്‍റെ പേരില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.സെല്‍വരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വഴി തുറമുഖത്തിന്‍റെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കെ. ആന്‍സലന്‍ എം.എല്‍.എ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ വസ്തുതകളെ മറച്ച് വെച്ച് കൊണ്ടുള്ളതാണ് എന്നതാണ് സത്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഇത്. തുറമുഖം നിര്‍മ്മിക്കുന്നതിനായി അടിസ്ഥാനപരമായി നടത്തേണ്ട പല പ്രധാന നടപടി ക്രമങ്ങളും ഇനിയും പൂര്‍ത്തിയായിട്ടില്ല . അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പരിസ്ഥിതി ആഘാത പഠനം പോലും ഇനിയും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ടെണ്ടര്‍ നടപടികള്‍ പോലും ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയെന്നും സെല്‍വരാജ് ചോദിച്ചു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച തുറമുഖ നിര്‍മ്മാണ നടപടികളില്‍ നിന്ന് ഒരടി മുന്നോട്ട് പോകാന്‍ പോലും ആന്‍സലന്‍ എം.എല്‍.എക്ക് കഴിഞ്ഞിട്ടില്ല. തുറമുഖ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് തീരദേശ ഇടവകകള്‍ സംയുക്തമായി സമരപ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിതലത്തില്‍ ഉണ്ടായ ഇടപെടലിനെ തുടര്‍ന്ന് സമരം ആരംഭിക്കുന്നതിന് തലേദിവസം സമരം നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് തുറമുഖ വകുപ്പ് ചീഫ് എഞ്ചിനിയറുടെ സാനിധ്യത്തില്‍ യോഗം നടത്തിയിരുന്നു. അടുത്ത വര്‍ഷം നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സമരനടപടികള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ എം.എല്‍.എയും അധികൃതരും ഇക്കാര്യത്തില്‍ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ എം.എല്‍.എ വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലര വര്‍ഷക്കാലം പൊഴിയൂര്‍ തുറമുഖത്തിന് വേണ്ടി ചെറുവിരല്‍ പോലും അനക്കാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്നവരെ ജനങ്ങള്‍ മനസിലാക്കുമെന്നും നെയ്യാറ്റിൻകരയിൽ നടന്ന പത്രസമ്മേളനത്തിൽ സെൽവരാജ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.