1. റാഫേല്‍ വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാലയിലെ വ്യോമത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പങ്കെടുക്കും.

2. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

3. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിവുമായി ചർച്ച നടത്തും. മോസ്കോയിലാണ് കൂടിക്കാഴ്‌ച

4. കേരളത്തില്‍ ഇന്ന് അഷ്‌ടമി രോഹിണി. ആറന്മുളയില്‍ അഷ്‌ടമി രോഹിണി വള്ളസദ്യ ഇന്ന്.

5. ഗുരുവായൂരില്‍ ഇന്നു മുതല്‍ ആയിരം ഭക്തർക്ക് പ്രവേശനം. വെർച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ദർശന സൗകര്യം.

6. മയക്കുമരുന്ന് കേസില്‍ റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. മുംബൈയിലെ പ്രത്യേക കോടതിയിലാണ് റിയ അപേക്ഷ സമർപ്പിച്ചത്.

7. പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസ് ഇന്നു സുപ്രീം കോടതിയില്‍.

8. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് ഇന്നു കൊടിയേറും. ചടങ്ങുകൾ മാത്രമാണ് ഉത്സവത്തിന്‍റെ ഭാഗമായി നടക്കുക.

9. യുഎസില്‍ കൊവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക്

10. യുഎസ് ഓപ്പണില്‍ സെറീന വില്ല്യംസ് സെമിഫൈനലില്‍. പുരുഷ സിംഗിൾസില്‍ മെദ്‌വദേവും സെമിയില്‍.
