1. ഓക്‌സ്ഫോർഡ് കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി. വാക്‌സിൻ കുത്തിവച്ച ഒരാൾക്ക് അജ്ഞാത രോഗം
2. സ്വർണക്കടത്ത് കേസില്‍ ബിനിഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും
3. പന്തീരങ്കാവ് യുഎപിഎ കേസില്‍ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയില്‍ വിധി ഇന്ന്. വിധി പറയുന്നത് കൊച്ചി എൻഐഎ കോടതി
4. സംസ്ഥാനത്ത് മഴ തുടരുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്.
5. ഇന്ത്യയില്‍ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍റെ മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം ഇന്നു മുതല്‍ പാട്‌ന എയിംസില്‍.
6. സ്വർണകടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.
7. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരുടെ നുണപരിശോധന നടത്തുന്നതിനായി അന്വേഷണ സംഘം ഇന്ന് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും
8. ലൈഫ് ഭവനനിർമ്മാണ പദ്ധതിയില്‍ അർഹരായ കുടുംബങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
9. ഡല്‍ഹി മെട്രോയുടെ നീല, പിങ്ക് ലൈനുകളുടെ സർവീസ് ഇന്ന് പുനഃരാരംഭിക്കും
10. യുവേഫ നേഷൻസ് ലീഗില്‍ ഫ്രാൻസിനും ബെല്‍ജിയത്തിനും പോർച്ചുഗലിനും ജയം. ഫ്രാൻസ് ക്രൊയേഷ്യയേയും ബെല്‍ജിയം ഐസ്‌ലൻഡിനെയും പോർച്ചുഗല്‍ സ്വീഡനെയുമാണ് തോല്‍പ്പിച്ചത്.