- സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും എന്‍.ഐ.എ ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒമ്പത് മണിക്കൂര്‍ ശിവശങ്കറിനെ സംഘം ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
- തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരും. തിങ്കളാഴ്ച 161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാലാണ് ലോക്ക് ഡൗണ്‍.
- സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. അറബികടലില്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം.
- ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സർവീസില്ല. സാമ്പത്തിക തകർച്ചയെ തുടർന്നാണ് തീരുമാനമെന്ന് സ്വകാര്യ ബസുടമ സംയുക്ത സമിതി അറിയിച്ചു. നഷ്‌ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് സമിതി വ്യക്തമാക്കി. ബസ് സർവീസില്ലാതിരുന്ന കാലത്തെ നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കുമെന്നും ഉടമകൾ അറിയിച്ചു.
- രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണൽ, മാലിന്യം നീക്കം ചെയ്യൽ പൂർത്തിയാകുമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ്. 73,000 ക്യൂബിക് മീറ്റർ മണൽ, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്.
- രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നത്. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ വര്‍ധന 49931 പിന്നിട്ടു.
- അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതോടെ ഈ വര്‍ഷം 2700 തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിക്കുന്നത്. പ്രത്യാക്രമണത്തില്‍ പാക് സൈനികര്‍ മരിച്ചതായി സേന.
- ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫോല്‍ വിമാനങ്ങള്‍ ബുധനാഴ്ച രാജ്യത്തെത്തും. തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വിമാനങ്ങള്‍ യു.എ.ഇയിലെത്തിയതായി അധികൃതര്‍ അറിയിച്ചു.
- അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന് കൊവിഡ്. പ്രസിഡന്‍റ് ട്രംപും സമ്പര്‍ക്കപട്ടികയില്‍.
- ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആഞ്ചാം ദിനം നിര്‍ണ്ണായകം. 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലാണ്. ജയത്തിലേക്ക് 389 റൺസാണ് വിൻഡീസിന് വേണ്ടത്. ഇംഗ്ലണ്ടിന് എട്ട് വിക്കറ്റും. മഴകാരണം നാലാം ദിനം പൂർണമായും നഷ്ടമായതോടെ അഞ്ചാം ദിനം പിടിച്ചു നിന്നാൽ വിൻഡീസിന് സമനില സ്വന്തമാക്കാം.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍