തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ കുട്ടികളുമായി എത്തുന്നവർക്ക് പിഴ ഈടാക്കുമെന്നത് വ്യാജ പ്രചരണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ കുട്ടികളെ കൊണ്ടുവന്നാൽ 2000 രൂപ പിഴ ചുമത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഡിജിപി രംഗത്ത് വന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർഡോമിന് ഡിജിപി നിർദ്ദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
'പൊതു സ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാല്‍ പിഴയുണ്ടോ?' പ്രതികരണവുമായി ഡിജിപി - public places with children groundless
വ്യാജ പ്രചരണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ