ETV Bharat / state

കെഎസ്‌ആർടിസിയിൽ പുതിയ തസ്‌തിക; ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി പ്രമോജ് ശങ്കര്‍ - ksrtc

കെഎസ്‌ആർടിസിയിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി പ്രമോജ് ശങ്കറെ നിയമിച്ചു. നിലവില്‍ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറാണ് പ്രമോജ് ശങ്കര്‍. ഉത്തരവിറക്കിയത് ഗതാഗത വകുപ്പ്. ജനുവരി മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നല്‍കിയില്ല. തൊഴിലാളി സംഘടനകളുടെ സമര പ്രഖ്യാപനം 18ന്.

ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ തസ്‌തിക  New post in KSRTC  കെഎസ്ആർടിസിയിൽ പുതിയ തസ്‌തിക  ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി പ്രമോജ് ശങ്കര്‍  പ്രമോജ് ശങ്കര്‍  കെഎസ്ആർടിസി  അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണര്‍  കെഎസ്ആർടിസിയിൽ അധിക തസ്‌തിക  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുത്യ വാര്‍ത്തകള്‍  kerala news updates  latest news in kerala  news updates in kerala
കെഎസ്ആർടിസിയിൽ പുതിയ തസ്‌തിക
author img

By

Published : Mar 13, 2023, 5:40 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ അധിക തസ്‌തിക സൃഷ്‌ടിച്ച് സർക്കാർ ഉത്തരവിറക്കി. ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ തസ്‌തികയാണ് പുതുതായി സൃഷ്‌ടിച്ചത്. ഈ തസ്‌തികയിലേക്ക് അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറെ നിയമിച്ചു.

മൂന്ന് വർഷമാണ് ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ തസ്‌തികയുടെ കാലാവധി. നിലവിൽ മെയിൻ്റനൻസ് വിഭാഗത്തിൻ്റെ ചുമതലയാകും കമ്മിഷണർ പ്രമോജ് ശങ്കര്‍ വഹിക്കുക. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉത്തരവ് കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകറിനും ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസിനും നൽകി. വെഞ്ഞാറമൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്‌പെക്‌ടര്‍ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. കെഎസ്‌ആർടിസി സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുമ്പോഴാണ് പുതിയ തസ്‌തിക സൃഷ്‌ടിച്ച് നിയമനം.

അതേസമയം ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു ഇതുവരെയും നൽകിയില്ല. ധനവകുപ്പിൽ നിന്നുള്ള സഹായം വൈകുന്നതിനാലാണ് രണ്ടാം ഗഡു വൈകുന്നത്. ജനുവരി മാസത്തിലെ 50 കോടിയും ഫെബ്രുവരിയിലെ ബാക്കി 20 കോടിയും ചേർത്ത് ആകെ 70 കോടി രൂപയാണ് ധന വകുപ്പ് നൽകേണ്ടത്.

എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ സമര പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തൊഴിലാളി സംഘടനകൾ. സംയുക്ത സമരത്തിന് ബിഎംഎസ് ടിഡിഎഫിനോടും സിഐടിയുവിനോടും അഭിപ്രായം തേടി. ഫെബ്രുവരി 18ന് സമര പ്രഖ്യാപനം നടത്തിയേക്കും.

കെഎസ്‌ആർടിസി ഡിപ്പോകളിലെ ഉപയോഗക്ഷമമല്ലാത്ത ശുചിമുറികൾക്ക് പകരം പുതിയ ശുചിമുറി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിർമിക്കണമെന്നും മന്ത്രി ആൻ്റണി രാജു ഉത്തരവിട്ടു. ഇതിനായി 73 ഡിപ്പോകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. നിർമാണത്തിന് 3.5 കോടി തുകയും അനുവദിച്ചു.

അറ്റകുറ്റപ്പണികൾക്കായി ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. അതേസമയം ശബരിമല മീനമാസ പൂജയോട് അനുബന്ധിച്ച് കെഎസ്‌ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി. മാർച്ച് 14 മുതൽ 19 വരെ നടക്കുന്ന മീനമാസ പൂജ പ്രമാണിച്ച് ഭക്തർക്ക് യാത്ര സൗകര്യമൊരുക്കുന്നതിനുള്ള മുഴുവന്‍ നടപടികളും പൂർത്തിയാക്കിയതായി മാനേജ്‌മെന്‍റ് വ്യക്തമാക്കി. ഇതിനായി കെഎസ്‌ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സ്‌പെഷ്യൽ ബസുകളും ഏർപ്പെടുത്തിയതായി കെഎസ്‌ആർടിസി മാനേജ്മെന്‍റ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു. തീർഥാടകർക്ക് പമ്പയിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്.

അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടാൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മീനമാസ പൂജകൾക്കായി ചൊവ്വാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കും. ഫെബ്രുവരി 19ന് രാത്രി 10 മണിയ്‌ക്ക് നട അടയ്ക്കും.

also read: വിഐപി സുരക്ഷയ്‌ക്കായി പുതിയ തസ്‌തിക ; ചുമതല ജി ജയദേവ് ഐപിഎസിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.