ശശി തരൂരിന്‍റെ ബന്ധുക്കളടക്കം 14 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.ശശിതരൂരിന്‍റെ ചിറ്റമ്മ അടക്കമുള്ളവര്‍ബിജെപിയിലേക്ക് കടന്നുവന്നത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എന്നാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ ശശിതരൂരിന്റെ അമ്മയുടെ അനുജത്തി ശോഭനയും ഭർത്താവ് ശശികുമാറും തയ്യാറായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ വേളയിൽ കൂടുതൽ ആളുകൾ ബിജെപിയിലേക്ക് ചേരുന്നത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.നാളെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകും.നാളെയോ മറ്റന്നാളോ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നുംതനിക്ക് മത്സരിക്കാൻ ആഗ്രഹമില്ല എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ അത് നിരസിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ എവിടെയും സീറ്റ് നൽകാൻ ബിജെപി തയ്യാറാണ്. കേരളത്തിൽ ബിജെപിക്ക് അനന്തമായ സാധ്യതകൾ ഉണ്ടെന്നും തനിക്ക് ജയിക്കുവാൻ അല്ല മറിച്ച് വിജയിപ്പിക്കുവാൻ ആണ് ഇഷ്ടമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.