ETV Bharat / state

New Medical Seats For Kerala: സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

New 43 Medical Seats Allowed For Kerala: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പിജി സീറ്റുകൾ വർധിപ്പിച്ച്‌ ശക്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ്‌ ചെയ്യുന്നതിനുമുള്ള സ്‌കീം അനുസരിച്ചാണ്‌ സീറ്റുകൾ വർധിപ്പിച്ചത്‌

medical pg seats  medical colleges  minister veena george  kerala  health department  മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി  മന്ത്രി വീണ ജോർജ്‌  ആരോഗ്യ മേഖല  കേരളം  ആരോഗ്യമന്ത്രി
newely-43-medical-seats-allowed-for-kerala-state
author img

By ETV Bharat Kerala Team

Published : Sep 7, 2023, 6:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി (New 43 Medical Seats Allowed For Kerala). ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ (Medical Colleges In Kerala) പിജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

28 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇത് കൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന്‍ 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന്‍ 1, ജനറല്‍ മെഡിസിന്‍ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 2 എന്നിങ്ങനെയാണ് കണക്ക്.

പുറമെ ഓര്‍ത്തോപീഡിക്‌സ് 2, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിന്‍ 1, ഫോറന്‍സിക് മെഡിസിന്‍ 1, റെസ്‌പിറേറ്ററി മെഡിസിന്‍ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ 1, ജനറല്‍ മെഡിസിന്‍ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്‌സ് 2, ഫോറന്‍സിക് മെഡിസിന്‍ 2, റെസ്‌പിറേറ്ററി മെഡിസിന്‍ 1, എമര്‍ജന്‍സി മെഡിസിന്‍ 2, ഓര്‍ത്തോപീഡിക്‌സ് 2 എന്നിങ്ങനെയുമാണ് പിജി സീറ്റുകള്‍ അനുവദിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പിജി സീറ്റുകൾ വർധിപ്പിച്ച്‌ ശക്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ്‌ ചെയ്യുന്നതിനുള്ള സ്‌കീം അനുസരിച്ചാണ്‌ സീറ്റുകൾ വർധിപ്പിച്ചത്‌. സംസ്‌ഥാനത്തെ മെഡിക്കൽ കോളജുകളുടെ വളർച്ചയ്‌ക്ക്‌ സീറ്റ്‌ വർധന ഏറെ സഹായകരമാണെന്നും മന്ത്രി വീണ ജോർജ്‌ പ്രതികരിച്ചു. കൂടുതൽ വിദ്യാർഥികൾക്കും ഈ പ്രഖ്യാപനം അവസരം നൽകുമെന്നാണ്‌ കേന്ദ്രത്തിന്‍റെ പ്രതീക്ഷ. കേരളത്തിലെ മെഡിക്കൽ മേഖലയും ഇതുവഴി വികസിക്കാൻ സാധ്യതയുണ്ടെന്നാണ്‌ അധിക്യതരുടെ കണക്കുക്കുട്ടൽ.

മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഡ്രോണുകൾ; ദേശീയ അംഗീകാരം: ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന് നേട്ടം. 'എയറോഅൺവയർഡ്' ക്ലബിന്‍റെ ഭാഗമായ ഒമ്പത് വിദ്യാർഥികളടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് എൻഐടിസി വിദ്യാർഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത്.

സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിയ ഓൾ ഇന്ത്യ ഓട്ടോണോമസ് ഡ്രോൺ ഡെവലപ്‌മെന്‍റ്‌ 2023 മത്സരത്തിലാണ് നേട്ടം. എൻഐടിസിയിലെ എയറോമോഡലിങ് ക്ലബിലെ വിദ്യാർഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്. അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷാസാധനങ്ങൾ കൊണ്ട് പോകുന്നതിനുള്ള സ്വയനിയന്ത്രിത ഡ്രേണുകളാണ്‌ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്‌.

ALSO READ : National Achievement For NITC Calicut Students : മെഡിക്കൽ അത്യാഹിതങ്ങൾക്കായി ഡ്രോണുകൾ; എൻഐടിസി വിദ്യാർഥികൾക്ക് ദേശീയ അംഗീകാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.